‘പൂച്ചയെ നോക്കാൻ ആളെ വേണം’; ചുമ്മാ ഒരാളെയല്ല, പരിശീലനം ലഭിച്ചവരെ

ഒരു ഓസ്ട്രേലിയൻ കുടുംബമാണ് വളരെ രസകരവും എന്നാൽ കൗതുകം ജനിപ്പിക്കുന്നതുമായ ഒരു പരസ്യം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്. ഇവരുടെ പൂച്ചയെ ശ്രദ്ധയോടെയും ഭംഗിയായും സ്‌നേഹത്തോടെയും നോക്കണം. അതായത് പൂച്ചക്ക് യാതൊരു കുറവും വരാത്ത രീതിയിൽ. ഇതിന് പകരമായി ഈ പൂച്ചയ്‌ക്കൊപ്പം ഒരു ബംഗ്ളാവിൽ എല്ലാ സുഖ-സൗകര്യങ്ങളോടെയും ജീവിക്കാം.

By Trainee Reporter, Malabar News
cute cat
Rep. image
Ajwa Travels

ചില വ്യത്യസ്‌തമായ വാർത്തകളും പോസ്‌റ്റുകളും പരസ്യങ്ങളും വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശ്രദ്ധയാകർഷിക്കും. അത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു ഓസ്ട്രേലിയൻ കുടുംബമാണ് വളരെ രസകരവും എന്നാൽ കൗതുകം ജനിപ്പിക്കുന്നതുമായ ഒരു പരസ്യം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്.

പരസ്യം എന്താന്നല്ലേ? ഇവരുടെ വാർത്തു പൂച്ചയെ പരിപാലിക്കാൻ ഒരാൾ വേണം. ചുമ്മാ ഒരാൾ അല്ല. വളർത്തു പൂച്ചകളെ നോക്കുന്നതിൽ പ്രൊഫഷണലായ പരിശീലനം ലഭിച്ചവരെയാണ് ഇവർക്ക് ആവശ്യം. അല്ലെങ്കിൽ വളർത്തുപൂച്ചയെ നോക്കി ശീലമുള്ളവർ ആയിരിക്കണം. അതിശയം തോന്നുന്നുണ്ടാകുമല്ലേ? എന്നാൽ, തീർന്നില്ല ഇവരുടെ ഡിമാൻഡുകൾ.

ഇവരുടെ പൂച്ചയെ ശ്രദ്ധയോടെയും ഭംഗിയായും സ്‌നേഹത്തോടെയും നോക്കണം. അതായത് പൂച്ചക്ക് യാതൊരു കുറവും വരാത്ത രീതിയിൽ. ഇതിന് പകരമായി ഈ പൂച്ചയ്‌ക്കൊപ്പം ഒരു ബംഗ്ളാവിൽ എല്ലാ സുഖ-സൗകര്യങ്ങളോടെയും ജീവിക്കാം. അവിടുത്തെ മറ്റു ജോലികളൊന്നും ഇവർ ചെയ്യേണ്ടതില്ല. വളരെ ഗൗരവമായി വേണം ജോലിയെ സമീപിക്കാൻ എന്നത് ഇവർ പരസ്യത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.

ഏറെ വിലയുള്ള പൂച്ചയാണത്രെ ഇത്. അതിനാൽ തന്നെ, വളർത്തു പൂച്ചകളെ നോക്കുന്നതിൽ പ്രൊഫഷണലായ പരിശീലനം ലഭിച്ചവർക്കാണ് ഇവർ നിയമനത്തിൽ മുൻ‌തൂക്കം നൽകുന്നത്. ധാരാളം പേരാണ് ഈ പരസ്യത്തിൽ ആകൃഷ്‌ടരായിരിക്കുന്നത്. ഇതാണ് തങ്ങൾ അന്വേഷിച്ചു നടന്നിരുന്ന ജോലി എന്നാണ് പലരും അഭിപ്രായം പറയുന്നത്. പൂച്ച ഉറങ്ങുമ്പോൾ തങ്ങൾക്ക് ഉറങ്ങാമോ, അല്ലെങ്കിൽ തങ്ങൾക്ക് ഇഷ്‌ടമുള്ള മറ്റു കാര്യങ്ങളിൽ ഏർപ്പെടാമോ എന്നുള്ള രസകരമായ കമന്റുകളും ചിലർ രേഖപ്പെടുത്തുന്നുണ്ട്.

Most Read: പത്ത് ദിവസം കൊണ്ട് 100 കോടി ക്ളബിൽ; വിജയക്കുതിപ്പുമായി ‘2018’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE