എസ്‌എസ്‌എഫിന് ഉത്തർപ്രദേശ് വെസ്‌റ്റിൽ പുതിയ നേതൃത്വം

By Desk Reporter, Malabar News
New leadership for SSF in Uttar Pradesh West
പ്രസിഡണ്ട് - മൗലാനാ ഇബ്രാഹിം, മുഫീദ് ആലം - ജനറൽ സെക്രട്ടറി, മുബീൻ - ഫിനാൻസ് സെക്രട്ടറി

മധുര: എസ്‌എസ്‌എഫ് ഉത്തർപ്രദേശ് വെസ്‌റ്റ് സംസ്‌ഥാന കമ്മറ്റിക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം മധുരയിൽ വച്ച് നടന്ന യുപി വെസ്‌റ്റ് സ്‌റ്റുഡന്റ്സ് കോൺഫറൻസിൽ എസ്‌എസ്‌എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.ഫറൂഖ് നഈമിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ദേശീയ തലത്തിലെ മെമ്പർഷിപ്പ് പുനഃസംഘടനാ പ്രവർത്തനങ്ങക്ക് കഴിഞ്ഞ മാസമാണ് തുടക്കം കുറിച്ചത്. മാർച്ച് അവസാനത്തോടെ നടക്കുന്ന ദേശീയ കൗൺസിലിന് മുന്നോടിയായി 25 സംസ്‌ഥാന കമ്മറ്റികളുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയാവും.

ഉത്തർപ്രദേശ് വെസ്‌റ്റിൽ സംസ്‌ഥാന കമ്മറ്റിയുടെ പ്രസിഡണ്ടായി മൗലാനാ ഇബ്രാഹീം, ജനറൽ സെക്രട്ടറിയായി മുഫീദ് ആലം, ഫിനാൻസ് സെക്രട്ടറിയായി മുബീൻ എന്നിവരാണ് അധികാരത്തിൽ വന്നത്. ഇവരെ കൂടാതെ, രണ്ട് വൈസ് പ്രസിഡണ്ടുമാരും നാല് സെക്രട്ടറിമാരുമടങ്ങുന്ന സമിതിയെയും തിരഞ്ഞെടുത്തു.

കൗൺസിൽ നടപടിക്ക് എസ്‌എസ്‌എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.ഫാറൂഖ് നഈമി അൽബുഖാരി നേതൃത്വം നൽകി. ദേശീയ ഉപാധ്യക്ഷൻ നൗഷാദ് ആലം മിസ്ബാഹി, സെക്രട്ടറി ശരീഫ് ബാംഗ്ളൂർ, ഉബൈദ് സഖാഫി, ശാഫി നൂറാനി, സ്വാദിഖ് നൂറാനി എന്നിവരും സ്‌റ്റുഡന്റ്സ് കോൺഫറൻസിൽ സംബന്ധിച്ചു.

Most Read: മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട് 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE