ഐസിസി റാങ്കിങ്; വില്യംസൺ ഒന്നാമത്, നേട്ടമുണ്ടാക്കി രഹാനെ

By Trainee Reporter, Malabar News
Ajwa Travels

ദുബായ്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയേയും ഓസിസ് താരം സ്‌റ്റീവ്‌ സ്‌മിത്തിനെയും പിന്നിലാക്കി ഐസിസി റാങ്കിങ്ങിൽ ന്യൂസീലാൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഒന്നാമത്.

ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിൽ ഏറ്റവും വലയ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ താരം അജിൻക്യ രഹാനെയാണ്. മെൽബണിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ തിളക്കത്തിൽ ഒറ്റയടിക്ക് അഞ്ച് സ്‌ഥാനങ്ങളാണ് രഹാനെ മെച്ചപ്പെടുത്തിയത്. 784 പോയന്റുമായി റാങ്കിങ്ങിൽ ആറാം സ്‌ഥാനത്താണ് രഹാനെ ഇപ്പോൾ. 2019 ഒക്‌ടോബറിൽ അഞ്ചാം സ്‌ഥാനത്തെത്തിയ ശേഷമുള്ള രഹാനെയുടെ ഏറ്റവും മികച്ച നേട്ടമാണിത്.

 

View this post on Instagram

 

A post shared by ICC (@icc)

പാകിസ്‌ഥാന് എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്‌ഥാനത്ത്‌ എത്തിച്ചത്. പരമ്പരയിലെ ആദ്യ ടെസ്‌റ്റിൽ താരം സെഞ്ച്വറി നേടിയിരുന്നു. അതിനു മുൻപ് വെസ്‌റ്റ് ഇൻഡീസിന് എതിരെ നടന്ന പരമ്പരയിൽ ഇരട്ട സെഞ്ചുറിയും വില്യംസൺ സ്വന്തമാക്കിയിരുന്നു.

890 പോയന്റുകളാണ് വില്യംസണുള്ളത്. 879 പോയന്റുമായി കോഹ്‌ലി രണ്ടാമതും 877 പോയന്റുമായി സ്‌മിത്ത്‌ മൂന്നാം സ്‌ഥാനത്തുമാണ്. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് സ്‌മിത്തിന് റാങ്കിങ്ങിൽ തിരിച്ചടിയായത്.

Read also: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE