‘ഇരുചക വാഹനത്തിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാവില്ല’; നിലപാടറിയിച്ചു കേന്ദ്രമന്ത്രി

രാജ്യസഭാ അംഗം എളമരം കരീമിന്റെ കത്തിന് നൽകിയ മറുപടിയിലാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. നാളെ മുതൽ സംസ്‌ഥാനത്ത്‌ എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്‌തമാക്കിയത്‌.

By Trainee Reporter, Malabar News
children in two wheeler vehicle
Rep. Image

തിരുവനന്തപുരം: ഇരുചക വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യസഭാ അംഗം എളമരം കരീമിന്റെ കത്തിന് നൽകിയ മറുപടിയിലാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. നാളെ മുതൽ സംസ്‌ഥാനത്ത്‌ എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്‌തമാക്കിയത്‌.

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണം എന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. എഐ ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങളിൽ നാളെ മുതൽ പിഴ ഈടാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചത്.

കേന്ദ്ര സർക്കാർ തീരുമാനം വരുന്നതുവരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്‌താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

എന്നാൽ, സംസ്‌ഥാന സർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ നിലപാട് അറിയിച്ചിരുന്നില്ല. അതേസമയം, എളമരം കരീമിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചതിലൂടെ, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്‌തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാളെ മുതൽ കുട്ടികളുമായി പോകുന്ന പിഴ ഈടാക്കുമോയെന്നത് ഇന്ന് വൈകിട്ട് ഗതാഗതമന്ത്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്‌തമാകും.

Most Read: ഡോ. വന്ദന ദാസ് കൊലപാതകം; സംഭവ ദിവസം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE