‘ഒരു വാക്കും നിരോധിച്ചിട്ടില്ല’; വിമർശനങ്ങൾക്കിടെ ലോക്‌സഭാ സ്‌പീക്കർ

By Desk Reporter, Malabar News
No Word Banned: Lok Sabha Speaker On Row Over 'Unparliamentary' Words
Ajwa Travels

ന്യൂഡെൽഹി: ‘അൺ പാർലമെന്ററി’ വാക്കുകളെ ചൊല്ലി പ്രതിഷേധവും വിമർശനവും ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. ഒരു വാക്കും ലോക്‌സഭയിൽ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുൻകാലങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടാതെ പോയ പദപ്രയോഗങ്ങളുടെ ഒരു സമാഹാരം മാത്രമായിരുന്നു പുറത്തുവിട്ട പട്ടിക എന്നും അദ്ദേഹം പറഞ്ഞു.

“ഇത്തരത്തിലുള്ള അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്‌തകം നേരത്തെ പുറത്തിറക്കിയിരുന്നു… പേപ്പറുകൾ പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്‌ത വാക്കുകളുടെ സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്,” ബിർള പറഞ്ഞു.

“അവർ (പ്രതിപക്ഷക്കാർ) അൺപാർലമെന്ററി വാക്കുകൾ അടങ്ങുന്ന ഈ 1,100 പേജുള്ള നിഘണ്ടു വായിച്ചിട്ടുണ്ടോ? വായിച്ചിരുന്നെങ്കിൽ… തെറ്റിദ്ധാരണ പരത്തില്ലായിരുന്നു… 1954, 1986, 1992, 1999, 2004, 2009, 2010 എന്നീ വർഷങ്ങളിൽ ഇത് പുറത്തിറക്കിയിരുന്നു… 2010 മുതൽ വാർഷിക അടിസ്‌ഥാനത്തിൽ റിലീസ് ചെയ്യാൻ തുടങ്ങി,” അദ്ദേഹം കൂട്ടിച്ചേർത്തു.

bloodshed (രക്‌തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears (മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), Lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത) തുടങ്ങി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Most Read:  ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE