ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

By Staff Reporter, Malabar News
neeraj-chopra-in-final
Ajwa Travels

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

ആദ്യ ശ്രമത്തിൽ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്‌റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണ നേടിയ താരമാണ് നീരജ്. ഇതേ ഫോം തുടർന്നാൽ ഫൈനലിലും നീരജ് അൽഭുതം കാട്ടുമെന്ന് ഉറപ്പാണ്. 23കാരനായ നീരജിന്റെ മികച്ച ദൂരം 88.07 മീറ്ററാണ്.

Read Also: ‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ്‌ 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE