മസ്‌കറ്റ്: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്തു നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അറിയിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതം വിസക്കായുള്ള അപേക്ഷകൾ ഓൺലൈനായോ സനദ് സെന്ററുകൾ വഴിയോ സമർപ്പിക്കാൻ കഴിയും. അപേക്ഷകളിൽ പതിവ് രീതിയിൽ തന്നെ തീരുമാനമെടുത്ത് വിസ അനുവദിക്കും.
കോവിഡ് സാഹചര്യത്തെ തുടർന്ന് മാർച്ച് അവസാനമാണ് പുതിയ വിസകൾ അനുവദിക്കുന്നത് ഒമാൻ നിർത്തിവെച്ചത്. ജൂലൈ ആദ്യത്തിൽ ആർഒപി സേവന കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ച് ഓരോ സേവനങ്ങളും പുനസ്‌ഥാപിച്ച് വരികയാണ്.
നവംബർ ആദ്യം മുതൽ 21 ദിവസത്തേക്ക് എക്‌സ്‌പ്രസ് വിസകളും ഫാമിലി വിസിറ്റിംഗ് വിസകളും നൽകി തുടങ്ങിയിരുന്നു. കോവിഡിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞവർക്ക് ഓൺലൈനിൽ വിസ പുതുക്കുന്നതടക്കം സൗകര്യങ്ങളും ആർഒപി ചെയ്‌തുനൽകിയിട്ടുണ്ട്.
Read also: പാകിസ്‌ഥാൻ മുട്ടുമടക്കും; കരുത്ത് കൂട്ടി ഇന്ത്യ; ഡ്രോൺ വേധ ഇനി സേനയിലേക്ക്