ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തേക്കും

By Staff Reporter, Malabar News
onam-gift-controversry
Ajwa Travels

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയര്‍പേഴ്‌സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടറേറ്റിന്റെ അനുമതി തേടി. ഈ അനുമതി കിട്ടുന്ന മുറയ്‌ക്ക്‌ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങൾ ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്.

ആരോപണത്തിൽ കഴമ്പുണ്ടെന്നും, തുടരന്വേഷണം വേണമെന്നും ഈ റിപ്പോര്‍ട്ടിൽ പറയുന്നു. ചെയര്‍പേഴ്‌സണ് എതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട് നല്‍കിയത്. അന്വേഷണത്തിനായി വിജിലൻലസ് സംഘം നേരത്തെ നഗരസഭ ഓഫിസിലെത്തിയിരുന്നു. അധ്യക്ഷയുടെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി അവർ പുറത്ത് പോയി.

വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. പണക്കിഴി വിവാദത്തിലെ നിർണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുത് എന്നായിരുന്നു നിർദ്ദേശം.

ഇതേ തുടർന്ന് അധ്യക്ഷയുടെ ഓഫിസ് പൂട്ടി സീൽ ചെയ്‌തിരുന്നു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ഈ മുറിയിൽ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി. കേസിലെ നിർണായക തെളിവാകും സിസിടിവി ദൃശ്യങ്ങൾ.

Read Also: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; 4 പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE