ഹിജാബ് വിവാദത്തിലെ പ്രതികരണം: ഇന്ത്യക്ക് പാകിസ്‌ഥാൻ ക്ളാസെടുക്കേണ്ട; ഒവൈസി

By Desk Reporter, Malabar News
Please Ask Your Friend Abbas, If He...: Owaisi's Dig
Photo Courtesy: PTI
Ajwa Travels

ലഖ്‌നൗ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യക്ക് ‘ക്‌ളാസെടുക്കാൻ’ ശ്രമിച്ച പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷിക്ക് മറുപടിയുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. അയൽ രാജ്യങ്ങൾ സ്വന്തം കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഒവൈസി.

മലാലയെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ നിൽക്കരുതെന്ന് ഒവൈസി പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പാകിസ്‌ഥാൻ ഇന്ത്യക്ക് ക്‌ളാസെടുക്കാൻ നിൽക്കരുത്. മലാലക്ക് അവിടെവച്ചാണ് വെടിയേറ്റത്. സ്വന്തം രാജ്യത്തെ പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട അവർ ഇപ്പോൾ ഇന്ത്യക്ക് ക്‌ളാസെടുക്കുകയാണ്,”- ഒവൈസി പറഞ്ഞു.

മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അവരുടെ മനുഷ്യാവകാശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷി പറഞ്ഞതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമർശം. കർണാടക ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. പാകിസ്‌ഥാനിലെ ജനങ്ങൾ തങ്ങളുടെ ആഭ്യന്തര സംഘട്ടനങ്ങളെക്കുറിച്ച് ആശങ്കപ്പെടണം, ഞങ്ങളുടെ വിഷയങ്ങളിൽ ഇടപെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്‌ലിംകളെ ന്യൂനപക്ഷമായി കാണിക്കാനുള്ള ഇന്ത്യൻ ഭരണകൂട പദ്ധതിയുടെ ഭാഗമാണെന്ന് ലോകം തിരിച്ചറിയണം,”- ഷാ മഹ്‌മൂദ്‌ ഖുറേഷി ട്വീറ്റിൽ പറഞ്ഞു.

Most Read:  കെ സ്വിഫ്റ്റ്; സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE