ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരം ഭവിന പട്ടേൽ വനിതാ ടേബിൾ ടെന്നീസ് മൽസരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ബ്രസീലിന്റെ ജോയ്സ് ഡി ഒലിവിയേരയെ തകർത്താണ് അവസാന എട്ടിലേക്ക് താരം പ്രവേശനം നേടിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് ഭവിനയുടെ വിജയം. സ്‌കോർ: 12–10, 13–11, 11–6.
മികച്ച പ്രകടനമാണ് മൽസരത്തിൽ ഉടനീളം ഭവിന പട്ടേൽ പുറത്തെടുത്തത്. ആദ്യ സെറ്റിന്റെ തുടക്കത്തിൽ പിന്നിൽ നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി ഭവിന സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുതാരങ്ങളും ആദ്യം ഒപ്പത്തിനൊപ്പം ആയിരുന്നു. എന്നാൽ നിർണായക നീക്കത്തിലൂടെ ഭവിന രണ്ടാം സെറ്റും സ്വന്തമാക്കി. അതേസമയം മൂന്നാം സെറ്റിൽ ബ്രസീൽ താരത്തിന് പൊരുതാൻ പോലും ഇടനൽകാതെ ആയിരുന്നു ഭവിനയുടെ വിജയം.
ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ഭവിന. നേരത്തെ ബ്രിട്ടന്റെ മീഗൻ ഷാക്ളെറ്റോണിനെ കീഴടക്കി ആയിരുന്നു താരം പ്രീക്വാർട്ടറിൽ കടന്നത്.
Most Read: നഖങ്ങൾ പറയും ഈ രോഗങ്ങൾ; വേണം കരുതൽ