പാരന്റിങ് ക്ളിനിക്; എല്ലാ പഞ്ചായത്തുകളിലും ഇനിമുതൽ സേവനം ലഭ്യമാകും

By News Bureau, Malabar News
guidelines for international travelers
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ളിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴിയാണ് ഇത് നടപ്പാക്കുകയെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരന്റിങ് ക്ളിനിക്കുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് പുറമെയാണ് പുതിയ ഔട്ട് റീച്ച് ക്യാംപുകൾ ആരംഭിക്കുകഎന്നും മന്ത്രി അറിയിച്ചു.

ഈ മാസം മുതൽ ക്യാംപുകൾ പ്രവര്‍ത്തിച്ചു തുടങ്ങും. ഉച്ചയ്‌ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാവും ഔട്ട് റീച്ച് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുക. പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ ശനിയാഴ്‌ചകളിലുമാണ് ഔട്ട് റീച്ച് ക്യാംപുകൾ സംഘടിപ്പിക്കുക. അനുയോജ്യമായ ഏതെങ്കിലും ഒരു സ്‌ഥലത്ത് ഒരു ശനിയാഴ്‌ച ഒരു പഞ്ചായത്തില്‍ എന്ന രീതിയിലാകും ക്യാംപ്.

ഇത്തരത്തിൽ ഒരു ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു തവണ നടപ്പാക്കി കഴിഞ്ഞാല്‍ ആദ്യം ആരംഭിച്ച പഞ്ചായത്ത് മുതല്‍ ചാക്രിക രീതിയില്‍ ക്യാംപ് ആവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.

പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ ക്ളിനിക്കല്‍ സൈക്കോളജിജിസ്‌റ്റ്, നുട്രീഷനിസ്‌റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്‌റ്റ് എന്നിവരുടെ സേവനം ക്യാംപിൽ ഏര്‍പ്പെടുത്തുന്നതാണ്.

ഐസിഡിഎസ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ശിശു വികസന പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് പഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള ചുമതല. അങ്കണവാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ മുഖേന ക്യാംപിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കും. ക്യാംപിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ളാസുകളും സംഘടിപ്പിക്കും.

2021 ഫെബ്രുവരിയിലാണ് വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ളോക്കുകളിലും കോര്‍പ്പറേഷനുകളിലും പാരന്റിംഗ് ക്ളിനിക്കുകള്‍ ആരംഭിച്ചത്. കുട്ടികളിലെ അക്രമ വാസന, മാനസിക സംഘര്‍ഷങ്ങള്‍ മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണം ശരിയായ രക്ഷാകര്‍തൃത്വത്തിന്റെ അഭാവം ആണെന്ന പഠനങ്ങളുടെ പശ്‌ചാത്തലത്തിലാണ് പാരന്റിങ് ക്യാംപുകൾ തുടങ്ങാന്‍ തീരുമാനിച്ചത്.

മാതാപിതാക്കള്‍ക്കിടയില്‍ ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം സംബന്ധിച്ച് അവബോധം സൃഷ്‌ടിക്കുക, പാരന്റിംഗില്‍ ശാസ്‍ത്രീയമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിദഗ്‌ധ സഹായം നല്‍കുക തുടങ്ങിയവയാണ് ക്ളിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്.

6233 രക്ഷകര്‍ത്താക്കള്‍ക്കും 5876 കുട്ടികള്‍ക്കുമാണ് നവംബര്‍ 30 വരെ പാരന്റിംഗ് ക്ളിനിക്കിലൂടെ സേവനം നല്‍കിയത്.

Most Read: വിദേശ ഫണ്ട് തട്ടിപ്പ്; എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ 4 പേർക്കെതിരെ സിബിഐ കുറ്റപത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE