പാർട്ടി ഓഫിസുകൾ പോലീസ് നിരീക്ഷണത്തിൽ; കണ്ണൂരിൽ കനത്ത സുരക്ഷ

By Trainee Reporter, Malabar News
Kerala-police
Representational Image
Ajwa Travels

കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ പോലീസ് കസ്‌റ്റഡിയിൽ എടുക്കും. കണ്ണൂരിൽ രാത്രികാലങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും പിടികൂടും.

വ്യക്‌തമായ കാരണങ്ങൾ ഇല്ലാതെ നഗരത്തിൽ ചുറ്റുന്നവർക്കാണ് പോലീസിന്റെ പിടിവീഴുക. ഇന്നലെ മുതലാണ് ജില്ലയിൽ പോലീസ് രാത്രികാല പട്രോളിങ് ശക്‌തമാക്കിയത്. ആലപ്പുഴയിൽ ഉണ്ടായ ഇരട്ടകൊലപാതകങ്ങളുടെ സാഹചര്യത്തിൽ കണ്ണൂരിലും പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന സാധ്യത കണക്കിലെടുത്താണ് പോലീസ് പരിശോധന ശക്‌തമാക്കിയത്. ഇന്നലെ കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിൽ മാത്രം പത്ത് പേർക്കെതിരെ മുൻകരുതൽ അറസ്‌റ്റ് രേഖപ്പെടുത്തി. 27 വാഹനങ്ങളും പിടിച്ചെടുത്തു.

രാത്രി പത്തിന് ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും. ടൗണുകളിൽ രാത്രി പത്ത് കഴിഞ്ഞാൽ കൂട്ടംകൂടി നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ, രാഷ്‌ട്രീയ ആക്രമണ കേസുകളിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം ഏർപ്പെടുത്താനും അതത് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് സിറ്റി റൂറൽ പോലീസ് മേധാവിമാർ നിർദ്ദേശം നൽകി.

Most Read: ഗോവയിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE