പിസിഡബ്ള്യുഎഫ്‌ റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷന്റെ സൗദിയിലെ റിയാദ് ഘടകം സംഘടിപ്പിച്ച ഇഫ്‌താർ സംഗമം മലാസ് പെപ്പർ ട്രീ റെസ്‌റ്റോറന്റിലാണ് നടന്നത്.

By Central Desk, Malabar News
PCWF IFTAR MEET Riyadh
Ajwa Travels

റിയാദ്: റമദാൻ വ്രതമാചരണ ഭാഗമായും പരസ്‌പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ PCWF അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്‌നേഹകൂട്ടായ്‌മയിൽ സംഘടനയുടെ സൗദി മുഖ്യ രക്ഷധികാരി സലീം കളക്കര അധ്യക്ഷത വഹിച്ചു.

PCWF IFTAR MEET Riyadh
സംഗമത്തിൽ നിന്നുള്ള ദൃശ്യം

ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉൽഘാടനം ചെയ്‌ത ചടങ്ങിൽ സൗദി നാഷണൽ കമ്മിറ്റി ട്രെഷറർ അൻസാർ നൈതല്ലൂരാണ് സ്വാഗതം പറഞ്ഞത്. റിയാദിലെ സാമൂഹിക പ്രവർത്തകരായ റസൂൽ സലാം, കെടി അബൂബക്കർ, അലഫ്, കബീർ വെളിയംകോട്, ജയൻ കൊടുങ്ങല്ലൂർ, വിജയൻ എന്നിവരാണ് ചടങ്ങിന് ആശംസകൾ നേർന്നത്.

നാട്ടിലെയും വിദേശത്തെയും പൊന്നാനി താലുക്ക് നിവാസികളെ ഒരു കുടകീഴിൽ ഒരുമിപ്പിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ. ഫാജിസ് നന്ദി പറഞ്ഞ ഇഫ്‌താർ സംഗമത്തിന്, ഷമീർ മേഘ, അസ്‌ലം കളക്കര, ഫസൽ റഹ്‌മാൻ, ഷഫീക് എന്നിവരാണ് നേതൃത്വം നൽകിയത്.

PCWF IFTAR MEET Riyadh
സംഗമത്തിൽ നിന്നുള്ള ദൃശ്യം

സംഘടനയുടെ സ്‌ഥാപിത താൽപര്യമായ സ്‌ത്രീധന രഹിത പൊന്നാനി എന്ന ലക്ഷ്യത്തിനായി കഴിഞ്ഞ കാലങ്ങളിൽ 200 ഓളം സ്‌ത്രീധന രഹിത വിവാഹങ്ങൾ സംഘടിപ്പിച്ചതായും സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കുക എന്നലക്ഷത്തിൽ നിരവധി പ്രവത്തനങ്ങൾ നടത്തന്നുണ്ടെന്നും അധ്യക്ഷ പ്രസംഗത്തിൽ സലിം കളക്കര പറഞ്ഞു. പാവപെട്ട രോഗികൾക്ക് സ്വാന്തനം നൽകുന്ന മെഡികയർ യൂണിറ്റ് ഉൾപ്പടെയുള്ള പ്രവർത്തന മേഖലകളും സംഘടനയുടെ ഭാഗമാണെന്നും സലിം കളക്കര പറഞ്ഞു.

MOST READ: ജാമ്യ ഇളവ്; മദനിയുടെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE