റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദിൽ പുതിയ കമ്മിറ്റി (PCWF Riyadh Committee) രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി സലിം കളക്കര, രക്ഷാധികാരികളായി കെടി അബൂബക്കർ, എംഎ ഖാദർ, കിളിയിൽ ബക്കർ എന്നിവരെ തിരഞ്ഞെടുത്തു.
അൻസാർ നെയ്‌തല്ലൂർ (പ്രസിഡണ്ട്), കബീർ കാടൻസ് (ജനറൽ സെക്രട്ടറി), സമീർ മേഘ (ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി അസ്‍ലം കളക്കര, സുഹൈൽ മഖ്‌ദും, സെക്രട്ടറിമാരായി രമേഷ് വെള്ളേപ്പാടം, ഫാജിസ് പിവി, ഫസൽ മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു.
സബ് കമ്മിറ്റി ഭാരവാഹികളായി എംഎ ഖാദർ (ജനസേവനം ചെയർമാൻ), കൺവീനർമാരായി അബ്‌ദുൽ റസാഖ്, അഷ്‌കർ വി എന്നിവരെയും മുജീബ് ചങ്ങരംകുളം (മീഡിയ ചെയർമാൻ), മുഹമ്മദ് സംറൂദ് അയിങ്കലം (ഐടി ചെയർമാൻ), അൽത്താഫ് കെ (കൺവീനർ), ഷംസു കളക്കര (ആർട്‌സ് & സ്‌പോർട്‌സ് ചെയർമാൻ), അൻസാർ അഷ്‌റഫ് (കൺവീനർ), ഷെഫീഖ് ഷംസുദ്ധീൻ (ജോബ് ഡെസ്‌ക് ചെയർമാൻ), മുഫാസിർ കുഴിമന (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
പൊന്നാനിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 33 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. കോഴിക്കോട് മെയിത്ര സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് PCWF അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഗുണകരമാകുന്ന ആരോഗ്യ പ്രിവിലേജ് കാർഡ് ഏർപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.

ഉപാധികളില്ലാതെ നൽകുന്ന കാർഡ് സംഘടനാ അംഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണെന്ന് ലത്തീഫ് കളക്കര പറഞ്ഞു. സാമ്പത്തിക അഭിവൃദ്ധി സമൂഹത്തിന്റെ താഴെ തട്ടിലേക്കെത്തിക്കാൻ PCWF നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമൂഹിക സംരംഭമായ സ്വാശ്രയ പദ്ധതിയെ സംബന്ധിച്ചും ഇദ്ദേഹം വിശദീകരിച്ചു.
PCWF അംഗത്വ കാമ്പയിൻ ഡിസംബർ 31 വരെ നടത്തുവാൻ തീരുമാനിച്ചു. സൗദിയിലുള്ള പൊന്നാനി താലൂക്ക് സ്വദേശികളായ എല്ലാവരും അംഗത്വമെടുക്കണമെന്ന് അംഗത്വ കാമ്പയിൻ ഉൽഘാടനം ചെയ്‌തു സംസാരിച്ച നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു ദേവസ്യ പറഞ്ഞു. അംഗത്വത്തിനായി അൻസാർ നൈതല്ലൂർ (0573103145), കബീർ കാടൻസ് (055199 8481), ഷമീർ മേഘ (0542971111) എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
HEALTH | മുളപ്പിച്ച ചെറുപയർ കഴിക്കൂ! ആരോഗ്യം നിലനിർത്തൂ