പിസിഡബ്ള്യുഎഫ്‌ റിയാദ് ഘടകം കുടുംബസംഗമം നടന്നു

സൗദിയിലെ റിയാദ് ഘടകമാണ്‌ 2023ലെ കുടുംബസംഗമം ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചത്.

By Desk Reporter, Malabar News
PCWF Family Meet
സംഗമം ഉൽഘാടനം നിർവഹിച്ചു സംസാരിക്കുന്ന ജോസഫ് അതിരുങ്കൽ
Ajwa Travels

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്.

സുഗന്ധ വ്യഞ്‌ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്‌തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും പൊന്നാനിയും തമ്മിലുള്ള ബന്ധമെന്നും മാപ്പിളപ്പാട്ടിന്റെ ഉൽഭവ സ്‌ഥാനമായ പൊന്നാനി കലാ, സാഹിത്യ, സാംസ്‌കാരിക കേരളത്തിന്റെ ചരിത്രത്തിലേക്ക് നൽകിയിട്ടുള്ള സംഭാവനകൾ വിസ്‌മരിക്കാൻ കഴിയുന്നതല്ലെന്നും ജോസഫ് അതിരിങ്കൽ പറഞ്ഞു.

സംഘടനയുടെ സൗദി രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സലിം കളക്കര അധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘടനയുടെ ഗ്‌ളോബൽ പ്രസിഡണ്ട് സിഎസ് പൊന്നാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പൊന്നാനിയിൽ ആരംഭിക്കാനിരിക്കുന്ന സ്വാശ്രയ മാൾ ആന്റ് പൊൻമാക്‌സ് ഹൈപ്പർമാർക്കറ്റ് സംബന്ധമായ വിഷയത്തിൽ കമ്പനി മാർക്കറ്റിംഗ് ഡയറക്‌ടർ അബ്‌ദുല്ലത്തീഫ് കളക്കര സംസാരിച്ചു. സംഘടനയുടെ സൗദി പ്രസിഡണ്ട് വിജു ദേവസ്യ മെമ്പർഷിപ് ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചു.

സ്വാശ്രയ പൊന്നാനി പ്രൈവറ്റ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണ ഉൽഘാടനവും കോഴിക്കോട് മൈത്ര ഹോസ്‌പിറ്റലുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് വിതരണോൽഘാടനവും സംഗമത്തിൽ നിർവഹിച്ചു.

സൗദി ട്രെഷററും പ്രോഗ്രാം കോർഡിനേറ്ററുമായ അൻസാർ നെയ്‌തല്ലൂർ ആമുഖ പ്രസംഗം നിർവഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ കബീർ കാടൻസ് സ്വാഗതവും, പ്രോഗ്രാം ഇവന്റ് കൺവീനർ ഷംസു കളക്കര നന്ദിയും പറഞ്ഞു.

PCWF Family Meet
സിഎസ് പൊന്നാനി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു

സമീർ മേഘ, ഫഹദ്‌ ബിൻ ഖാലിദ്‌, എംഎ ഖാദർ, മാദ്ധ്യമ പ്രവർത്തകൻ നാസറുദ്ധീൻ വിജെ, സാമൂഹ്യ പ്രവർത്തകനായ അബു കെടി, സംഘടനയുടെ ദമ്മാം പ്രസിഡണ്ട് ഷമീർ എൻപി, മീഡിയ ഫേസ് ആദിൽ റഹ്‌മാൻ, ഡോ. മുഹ്സിന ഹൈദർ, ഹാജറ അബ്‌ദുൽ ഖാദർ, ഹസീന കൊടുവള്ളി, കരീം മാവൂർ, ഫാജിസ്‌ പിവി, സുഹൈൽ മഖ്‌ദും, ഫസൽ മുഹമ്മദ്‌, അസ്‌ലം കെ, സാംറൂദ്, ഹബീബ്‌, രമേഷ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്‍കി.

MOST READ | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE