പികെ ചൗധരി പടിയിറങ്ങുന്നു ; ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍

By Desk Reporter, Malabar News
Malabar News_vk choudhry
P K Chowdhury
Ajwa Travels

ബഹ്റൈന്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലാര്‍ വിംഗ്) പി.കെ ചൗധരി സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍.

മാനുഷിക സഹായ മേഖലയില്‍ വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കുകയും രാജ്യത്ത് മനുഷ്യാവകാശ രംഗത്തും പ്രവാസിക്ഷേമത്തിനും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത അദ്ദേഹത്തിന് യാത്ര അയപ്പ് നല്‍കി ആദരിക്കുകയായിരുന്നു കൗണ്‍സില്‍.വേള്‍ഡ് എന്‍ ആര്‍ ഐ കൗണ്‍സി മിഡില്‍ ഈസ്റ്റ് ഹ്യൂമാനറ്റേറിയന്‍ എയ്ഡ് ഡയറക്ടര്‍ ആയ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തിലാണ് ഔദ്യോഗികമായി ആദരവ് അറിയിച്ചത്.

Malabar News _ SUDHEER THIRUNILATH_WNC
First left Sudheer Thirunilath and VK Choudhry (File Photo)

‘ഈ കാലയളവിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും, പ്രവാസികളുടെ വിഷയങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്, ജയപ്രകാശിനെയും നളരാജിനേയും നാട്ടിലെത്തിക്കുന്നതിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പറയാതെ പോവാന്‍ കഴിയില്ല, ഈ അവസരത്തില്‍ അതിനുള്ള ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുകയാണ്’ വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സിലിനു വേണ്ടി സുധീര്‍ തിരുനിലത്ത് പറഞ്ഞു.

അടുത്ത ആഴ്‌ചയോടെ പികെ ചൗധരി തന്റെ ദീര്‍ഘകാലത്തെ സേവനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങും. വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡല്‍ഹി ഓഫീസിലായിരിക്കും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സേവനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE