പാലക്കാട്ടെ കൊലപാതകങ്ങൾ; മൂന്നുപേരുടെ അറസ്‌റ്റ് ഇന്ന്, ആറുപേരെ കസ്‌റ്റഡിലെടുക്കും

By News Bureau, Malabar News

പാലക്കാട്: നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത ഇരട്ട കൊലപാതകത്തിൽ നടപടികൾ ഊർജിതമാക്കി പോലീസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്‌റ്റഡിയിലെടുക്കും എന്നും പോലീസ് വ്യക്‌തമാക്കുന്നു.

സുബൈർ വധക്കേസിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്‌റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്‌റ്റഡിയിലുള്ളവർ എന്ന് പോലീസ് പറയുന്നു.

ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്‌ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് സുബൈർ വധത്തിന് പിന്നിലെന്നാണ് പ്രതികളുടെ മൊഴി. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു.

അതേസമയം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകക്കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്‌റ്റഡിയിലെടുക്കും എന്നും പോലീസ് അറിയിച്ചു. ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ഇരട്ട കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോഗം ഇന്നലെ നടന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ബിജെപിയെ രൂക്ഷമായി വിമർശിച്ച മന്ത്രി കെ കൃഷ്‌ണൻ കുട്ടി ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണെന്നും ചർച്ച പരാജയമല്ലെന്നും പറഞ്ഞു. യോഗത്തിൽ സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്‌തതെന്നും തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇനിയും ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

അക്രമം ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ശക്‌തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രധാനം; മന്ത്രി കൂട്ടിച്ചേർത്തു.

Most Read: ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE