ജീവനെടുത്ത് സ്വകാര്യ ബസുകൾ; കണ്ണൂരിൽ രണ്ടുമാസത്തിനിടെ മരിച്ചത് ആറുപേർ

By Trainee Reporter, Malabar News
Private bus accident
Rep. Image
Ajwa Travels

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ് കണ്ണൂർ തളിപ്പറമ്പ് പൂവ്വത്ത് സ്വകാര്യ ബസ് അപകടത്തിൽ എടക്കോം സ്വദേശി എം സജീവൻ മരിച്ചത്.

13ന് കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു മാട്ടൂൽ സ്വദേശി ഷാഹിദ്, അരിയിൽ സ്വദേശി അഷ്‌റഫ് എന്നിവർ മരിച്ചു. ഈ മാസം മൂന്ന് മരണങ്ങളാണ് ജില്ലയിൽ ഉണ്ടായത്. കൂത്തുപറമ്പിൽ സ്വകാര്യ ബസിടിച്ചു മറിഞ്ഞ ഓട്ടോ കത്തി രണ്ടുപേരാണ് വെന്തുമരിച്ചത്. അമിത വേഗത്തിലായിരുന്നു സ്വകാര്യ ബസെന്നു ദൃക്‌സാക്ഷികൾ പറയുന്നു.

വളപട്ടണം പാലത്തിൽ ബസ് കയറി മരിച്ച സ്‌മിതയുടേയും സമാനമായ അപകടമാണ്. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിച്ച ബസാണ് സ്‌മിതയുടെ ജീവൻ കവർന്നത്. എന്നാൽ, അപകടങ്ങൾ നടന്നാലും ബസ് തൊഴിലാളികൾക്കും ഉടമകൾക്കും രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.

ഭൂരിഭാഗം കേസുകളും ഐപിസി 304 എ അഥവാ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് രജിസ്‌റ്റർ ചെയ്യുക. അമിതവേഗം, അശ്രദ്ധ, മൽസരയോട്ടം എന്നിവയാണ് റോഡുകളിൽ സ്വകാര്യ ബസുകൾ വില്ലനാകുന്ന വഴികൾ. അശാസ്‌ത്രീയ പെർമിറ്റ് വിതരണവും ഗതാഗത കുരുക്കും സ്വകാര്യ ബസ് അപകടങ്ങളിലെ കാരണങ്ങൾ പലതാണ്.

Most Read| വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജാണോ? വിമർശിച്ചു ഉമ തോമസ് എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE