കോവിഡ് മൂലം മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു; കേന്ദ്രം

By Staff Reporter, Malabar News
journalist-arreste
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ബാധ മൂലം മരണമടഞ്ഞ മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുന്നതിന് ആകെ 5.05 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു. വെള്ളിയാഴ്‌ച ലോക്‌സഭയിലാണ് ആരോഗ്യ സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കോവിഡ് ബാധിച്ച്‌ മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു, ഇത് മുഖേനയാണ് സഹായം ലഭ്യമാക്കിയതെന്ന് സഭയിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി രേഖാമൂലം അറിയിച്ചു.

‘പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്‌ക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്‌ഥാനത്തിൽ, വാർത്താ വിതരണ മന്ത്രാലയം നിയന്ത്രിക്കുന്ന ജേർണലിസ്‌റ്റ് വെൽഫെയർ സ്‌കീം (ജെഡബ്ള്യുഎസ്) പ്രകാരം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ധനസഹായം ലഭ്യമാക്കിയത്. 101 അപേക്ഷകൾക്കായി ആകെ 5.05 ലക്ഷം രൂപയാണ് 2020-21 കാലഘട്ടത്തിൽ അനുവദിച്ചത്’, മന്ത്രി തന്റെ മറുപടിയിൽ വ്യക്‌തമാക്കി.

Read Also: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്‌ച കൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE