പൊതുജനത്തിന്റെ രോഷമാണ് കേന്ദ്രത്തെ വാക്‌സിൻ നയം മാറ്റാൻ പ്രേരിപ്പിച്ചത്; അഖിലേഷ് യാദവ്

By Desk Reporter, Malabar News
Public outrage prompted the Center to change its vaccine policy; Akhilesh Yadav
Ajwa Travels

ലഖ്‌നൗ: കോവിഡ് വാക്‌സിൻ നയം മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൊതുജനങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് കേന്ദ്രത്തിന്റെ നയംമാറ്റത്തിനു പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

“പൊതുജനങ്ങളുടെ രോഷം കൊണ്ടാണു കോവിഡ് വാക്‌സിനെ രാഷ്‌ട്രീയ വൽക്കരിക്കാതെ ഒടുവില്‍ അതിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായത്,”- അഖിലേഷ് ട്വീറ്റ് ചെയ്‌തു.

“ഞങ്ങള്‍ ബിജെപിയുടെ വാക്‌സിന് എതിരാണ്. എന്നാല്‍ ‘ഇന്ത്യാ സര്‍ക്കാരിന്റെ’ വാക്‌സിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളും വാക്‌സിന്‍ എടുക്കും. ഡോസുകളുടെ അപര്യാപ്‌തത മൂലം വാക്‌സിൻ എടുക്കാത്തവരോടും ഞങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ അഭ്യർഥിക്കും,”- അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

75 ശതമാനം വാക്‌സിന്‍ കേന്ദ്ര സ‌ര്‍ക്കാ‌ര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ എന്ന് പ്രധാനമന്ത്രി അറിയിച്ചു.

Most Read:  കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE