ചർച്ചകൾക്ക് വിരാമം; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും

എന്നാൽ, എത്രകാലത്തേക്കാണ് കരാർ നീട്ടിയതെന്ന് വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന് പരിശീലക സ്‌ഥാനത്ത്‌ തുടരാനാവുകയെന്നാണ് റിപ്പോർട്.

By Trainee Reporter, Malabar News
rahul dravid-indian--team-coach
Rahul Dravid
Ajwa Travels

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച രാഹുൽ ദ്രാവിഡുമായുള്ള കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. നിലവിലെ പരിശീലക സംഘത്തെ അതേപടി നിലനിർത്താനാണ് ബിസിസിഐയുടെ തീരുമാനം.

എന്നാൽ, എത്രകാലത്തേക്കാണ് കരാർ നീട്ടിയതെന്ന് വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന് പരിശീലക സ്‌ഥാനത്ത്‌ തുടരാനാവുകയെന്നാണ് റിപ്പോർട്. നേരത്തെ, ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്‌ഥാനം ഒഴിയാനിരുന്നതാണ്.

ഇത് സംബന്ധിച്ച് ദ്രാവിഡ് ബിസിസിഐ പ്രതിനിധികളുമായി ചർച്ചയും നടത്തിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തന്നെ മടങ്ങിപ്പോകാനായിരുന്നു ദ്രാവിഡിന്റെ നീക്കം. ദ്രാവിഡ് മാറിയാൽ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ പരിശീലനാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, കരാർ നീട്ടാൻ ബിസിസിഐ ദ്രാവിഡിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.

ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതിൽ ക്യാപ്‌റ്റൻ രോഹിത് ശർമയും ചീഫ് സെലക്റ്റർ അജിത് അഗാർക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രസിഡണ്ട് റോജർ ബിന്നിയും ദ്രാവിഡുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് പരിശീലക സ്‌ഥാനത്ത്‌ തുടരാൻ ദ്രാവിഡ് സമ്മതം മൂളിയത്.

ദ്രാവിഡ് കോച്ചായി തുടരുന്നതോടെ ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും ഫീൽഡിങ് കോച്ചായി ടി ദിലീപും തൽസ്‌ഥാനങ്ങളിൽ തുടരും. ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും തുടർച്ചയായി പത്ത് ജയങ്ങളുമായി ഇന്ത്യ റെക്കോർഡിട്ടിരുന്നു. ഇത് ദ്രാവിഡിന് കരാർ നീട്ടി നൽകുന്ന കാര്യത്തിൽ നിർണായകമായെന്നാണ് റിപ്പോർട്ടുകൾ.

കരാർ നീട്ടിയതോടെ അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ദ്രാവിഡ് പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകുമെന്നുറപ്പായി. ഡിസംബർ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി യാത്ര തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ യാത്ര തുടങ്ങുന്നത്. ഡിസംബർ 10, 12, 14 തീയതികളിലാണ് മൽസരങ്ങൾ.

National| രണ്ടു വർഷമായി ഗവർണർ എന്തെടുക്കുവായിരുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE