പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും ഇന്ത്യയേക്കാള്‍ എത്രയോ ഭേദമെന്ന് രാഹുല്‍ ഗാന്ധി

By Syndicated , Malabar News
Rahul_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രധിരോധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച –10.3 ശതമാനമായിരിക്കും എന്ന ഐ എം എഫിന്റെ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്‌ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. കോവിഡിന് മുമ്പ് തന്നെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പത് വ്യവസ്‌ഥ ലോക്ക്ഡൗണ്‍ വന്നതോടെ വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ഐ എം എഫ് അറിയിക്കുന്നത്.

‘ഇതാ ബി ജെ പി സര്‍ക്കാരിന്റെ അടുത്ത അതിഗംഭീരന്‍ നേട്ടം. കോവിഡിനെ നേരിടുന്നതില്‍ പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും ഇന്ത്യയേക്കാള്‍ എത്രയോ ഭേദമാണ്.’-ഐ എം എഫ് പുറത്തുവിട്ട ചാര്‍ട്ടിന്റെ ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്‌തു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി ഡി പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ളാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്‌ഥാനമെന്നുമാണ് ഐ എം എഫ് വിലയിരുത്തുന്നത്. ഇന്ത്യയാവും വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പോകുന്നതെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയെയാണ് രാജ്യം  അഭിമുഖീകരിക്കാന്‍ സാധ്യതയെന്നും ഐ എം എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read also: യോഗി രാജിവച്ച് മതപരമായ കാര്യങ്ങള്‍ നോക്കുന്നതാണ് നല്ലത്; കോണ്‍ഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE