വസ്‌ത്രധാരണം ബലാൽസംഗം വർധിപ്പിക്കുന്നു; പ്രിയങ്കയുടെ ‘ബിക്കിനി’ പരാമർശത്തിൽ ബിജെപി എംഎൽഎ

By Desk Reporter, Malabar News
Rapes increasing because of women's clothes: BJP MLA
Ajwa Travels

ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ പുതിയ വിവാദവുമായി കർണാടക ബിജെപി എംഎൽഎ രേണുകാചാര്യ. സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ കാരണം ബലാൽസംഗങ്ങൾ വർധിക്കുന്നതായി രേണുകാചാര്യ ആരോപിക്കുന്നു. ഹിജാബ് വിവാദത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനമാണ് ബിജെപി എംഎൽഎയെ ചൊടിപ്പിച്ചത്.

” ‘ബിക്കിനി’ പോലെയുള്ള ഒരു വാക്ക് ഉപയോഗിക്കുക എന്നത് തരം താഴ്‌ന്ന പ്രസ്‌താവനയാണ്. കോളേജിൽ പഠിക്കുമ്പോൾ, കുട്ടികൾ മുഴുവൻ വസ്‌ത്രം ധരിക്കണം. സ്‌ത്രീകളുടെ വസ്‌ത്രധാരണം പുരുഷൻമാരെ പ്രോകോപിപ്പിക്കുകയും ഇതുമൂലും ബലാൽസംഗം വർധിക്കുകയും ചെയ്യുന്നു. അത് ശരിയല്ല. നമ്മുടെ രാജ്യം സ്‌ത്രീകൾക്ക് ബഹുമാനം നൽകുന്നുണ്ട്,”- ബിജെപി എംഎൽഎ രേണുകാചാര്യ ട്വീറ്റ് ചെയ്‌തു.

ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാൻ സ്‌ത്രീകൾക്ക് അവകാശം ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്‌താവന. ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്‌ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്‌ത്രം) ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്‌ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. സ്‌ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ; എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

അതേസമയം, സംസ്‌ഥാനത്ത് ഹിജാബ് വിവാദവും പ്രതിഷേധവും ശക്‌തമാകുന്നതിനിടെ കർണാടക സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി നൽകി. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്‌തു.

ഉഡുപ്പിയില്‍ ഹിജാബ് പ്രക്ഷോഭ വിദ്യാർഥികളും കാവി ധരിച്ചെത്തിയ വിദ്യാർഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മഹാത്‌മാ ഗാന്ധി മെമ്മോറിയല്‍ കോളേജിനു മുന്നിലാണ് സംഘര്‍ഷമുണ്ടായത്. കാവി ഷാള്‍ ധരിച്ച വിദ്യാർഥികൾ കോളേജില്‍ ജയ് ശ്രീറാം വിളിച്ചു. തങ്ങളെ കോളേജിനുള്ളില്‍ നിന്നും പുറത്തേക്ക് തള്ളി മാറ്റുകയാണുണ്ടായതെന്ന് ഹിജാബ് ധരിച്ച വിദ്യാർഥിനികൾ പറഞ്ഞു.

തങ്ങള്‍ ചെറുപ്പം മുതല്‍ ധരിക്കുന്ന വസ്‌ത്രമാണ് ഹിജാബ്. ഇത് ഒഴിവാക്കാന്‍ പറ്റില്ലെന്ന് വിദ്യാർഥിനികൾ പറയുന്നു. എന്നാല്‍ വിദ്യാർഥിനികൾ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് മറുഭാഗം വിദ്യാർഥികൾ പറയുന്നത്. ഉഡുപ്പിയിലെ മറ്റ് കോളേജുകളിലും സമാനമായ സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.

Most Read:  മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE