തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ ഞായറാഴ്‌ച(നാളെ, മാർച്ച് 27)യും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.
വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ മാർച്ച് 28, 29 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇത് റേഷൻ വിതരണത്തെ തടസപ്പെടുത്തിയേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് റേഷൻ കടകൾ നാളെ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് മാർച്ച് 28, 29 തീയതികളിൽ പണി മുടക്കുന്നത്.
Most Read: സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ; ഗതാഗതമന്ത്രി