ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്രം നിർദ്ദേശം നൽകിയത്.
ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തിലാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്‌ക്ക് ഊര്‍ജ്‌ജം നല്‍കുന്നതിനും വേണ്ടിയാണ് ഇപ്പോൾ അധിക നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 10ആം തീയതിയാണ് കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ മാനദണ്ഡം കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നൽകിയിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ ഇളവുകൾക്ക് കേന്ദ്രം അനുമതി നൽകിയത്. വിമാനത്താവളങ്ങളിലും സംസ്ഥാന അതിര്‍ത്തികളിലുമാണ് നിലവിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read also: തൃശൂരിൽ രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ്; ആർപിഎഫ് അന്വേഷണം തുടങ്ങി