നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ നവീകരണം; പാർക്കിങ് കേന്ദ്രം തുറന്നു

By Trainee Reporter, Malabar News
Nileshwaram Railway Station
Ajwa Travels

കാസർഗോഡ്: നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലെ നവീകരിച്ച സർക്കുലേറ്റിങ് ഏരിയയും പാർക്കിങ് കേന്ദ്രവും യാത്രക്കാർക്കായി തുറന്ന് കൊടുത്തു. എട്ട് ലക്ഷം രൂപാ ചിലവിൽ റെയിൽവേ സ്‌റ്റേഷൻ ഡെവലപ്മെന്റ് കൂട്ടായ്‌മയാണ്‌ നവീകണം നടത്തിയത്. ‘രാജകീയം എന്റെ നീലേശ്വരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.

നീലേശ്വരം റെയിൽവേ സ്‌റ്റേഷന്റെ പ്രൗഡി ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് റെയിൽവേ സ്‌റ്റേഷൻ വികസനം സാധ്യമാക്കുന്നത്. നിലവിൽ സ്‌റ്റേഷന് പടിഞ്ഞാറ്‌ ഭാഗത്ത് ടാറിട്ട റോഡും ഇന്റർലോക്ക് പാകിയ അതിവിപുലവുമായ പാർക്കിങ് കേന്ദ്രവുമാണ് ഒരുക്കിയിരിക്കുന്നത്.

വിപുലീകരിച്ച പാർക്കിങ് ഏരിയയുടെ ഉൽഘാടനം ആദായ നികുതി വകുപ്പ് അഡീഷണൽ ഡയറക്‌ടർ ജനറൽ പി മനോജ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. സ്‌റ്റേഷനിൽ ഒരുക്കുന്ന ചുമർ ചിത്രത്തിന്റെ ബ്രോഷർ പ്രകാശനം കൈതപ്രം നിർവഹിച്ചു. സ്‌റ്റേഷന്റെ ഡെസ്‌റ്റിനേഷൻ ബോർഡ് നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അനാച്‌ഛാദനം ചെയ്‌തു.

Most Read: നടൻ നെടുമുടി വേണുവിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE