യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ ഉയരം

By News Desk, Malabar News
Ajwa Travels

പയ്യോളി∙ ദേശീയപാതയിൽ പലയിടത്തായി ഭൂനിരപ്പിൽ നിന്ന് റോഡ് ഉയർന്നു നിൽക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മൂരാട് പാലത്തിനും നന്തി മേൽപാലത്തിനും ഇടയിൽ പലയിടങ്ങളിലായി റോഡിന്റെ ഉയരം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പയ്യോളി ടൗണിന്റെ വടക്കു ഭാഗത്ത് മൂന്നടിയോളം ഉയരം റോഡിനുണ്ട്. തിക്കോടി പഞ്ചായത്ത് ബസാർ, തിക്കോടി ടൗൺ, പെരുമാൾ പുരം, അയനിക്കാട്, മൂരാട് എന്നിവിടങ്ങളിലും ദേശീയപാതയ്‌ക്ക് ഉയരം വർധിച്ചിട്ടുണ്ട്.

പാതയുടെ ഇരു വശത്തും ഇത് അനുഭവപ്പെടുന്നുണ്ട്. നേരത്തേ റോഡ് റീ ടാറിങ് നടത്തിയപ്പോൾ റോഡരിക് മണ്ണിട്ട് ഉയർത്തിയിരുന്നില്ല. ആ സമയത്തു തന്നെ സൈഡിൽ മണ്ണിട്ട് ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. മഴയിൽ റോഡരികിലെ കല്ലും മണ്ണും ഒലിച്ചു പോയതോടെ റോഡിന്റെ ഉയരം വർധിക്കുകയായിരുന്നു. റോഡിന്റെ ഉയരക്കൂടുതൽ കൊണ്ട് പതിവായി വാഹനങ്ങൾ അപകടത്തിൽ പെടുന്നു.

Also Read: കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നുവെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE