സമസ്‌ത നൂറാം വാര്‍ഷികം: മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികൾ പ്രഖ്യാപിച്ചു

നാല് ഘട്ടങ്ങളിലായി പതിനായിരം മാതൃകാഗ്രാമങ്ങള്‍ യാഥാർഥ്യമാക്കുന്നത് ഉൾപ്പടെ മൂന്നു വർഷത്തേക്കുള്ള കര്‍മപദ്ധതികൾ സമസ്‌ത സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

By Desk Reporter, Malabar News
Samastha 100 Years News _ Kanthapuram Speech
Ajwa Travels

കാസർഗോഡ്: (Samastha 100 Anniversary) ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം സമാപിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്‌തമാക്കാൻ ആവശ്യമായ മൂന്ന് വര്‍ഷത്തെ സമഗ്ര കര്‍മപദ്ധതി പ്രഖ്യാപനത്തോടെയാണ് ആറ് മണിക്കൂര്‍ നീണ്ടുനിന്ന മഹാസമ്മേളനത്തിന് തിരശീല വീണത്.

ചട്ടഞ്ചാല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരം മുതല്‍ അമ്പത്തഞ്ചാം മൈല്‍ വരെ ജന സാഗരം തീര്‍ത്ത സമ്മേളനത്തില്‍ 10000 തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കു പുറമെ ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആയരിങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. സമസ്‌ത സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ സമ്മേളനത്തിൽ മൂന്നുവർഷത്തേക്കുള്ള കര്‍മപദ്ധതികൾ പ്രഖ്യാപിച്ചു.

കേരളത്തില്‍ വാര്‍ഡ് തലം മുതല്‍ ആരംഭിച്ച് ദേശീയ തലത്തിലേക്ക് വികാസം കൊള്ളുന്ന എജു പ്രൊജക്‌ട് സമസ്‌ത നടപ്പിലാക്കും. നാല് ഘട്ടങ്ങളിലായി പതിനായിരം മാതൃക ഗ്രാമങ്ങള്‍ യാഥാർഥ്യമാക്കുകയും 50000 മാതൃകാ നേതാക്കളെ നാടിന് സമര്‍പ്പിക്കുകയും ചെയ്യും. മുസ്‌ലിം സമുദായത്തെ തീവ്രവാദ മതപരിഷ്‌കരണ, യുക്‌തിവാദ, നിരീശ്വരവാദ പ്രവണതകളില്‍ നിന്നും മുക്‌തമാക്കുന്നതിന് കര്‍മ പദ്ധതി തയ്യാറാക്കും. സേവനം സാന്ത്വനം ആരോഗ്യ മേഖലകളില്‍ വിപുലമായ കര്‍മപദ്ധതി നടപ്പാക്കി കാരുണ്യ കേരളം യാഥാർഥ്യമാക്കും., കാന്തപുരം പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തും കോഴിക്കോട്ടും സമസ്‌തക്ക് ആസ്‌ഥാനങ്ങളുയരും. സ്‌ത്രീജനങ്ങളെയും വിദ്യാർഥി യുവജനങ്ങളെയും ശാക്‌തീകരിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ആദര്‍ശ പ്രതിബദ്ധതയും ധാര്‍മിക പ്രതിബദ്ധതയും പരിരക്ഷിക്കുന്നതിന് നൂതനവും വിവരദായകവുമായ പ്രബോധന സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും., കാന്തപുരം വിശദീകരിച്ചു.

സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസിലയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം നിർവഹിച്ചു.

AROGYA LOKAM | വരുന്നു; സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE