സര്‍ക്കാരിന് തിരിച്ചടി; പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം

By Desk Reporter, Malabar News
Sand Mining in Pampa_Malabar News
Representational Image
Ajwa Travels

പമ്പാ നദിയില്‍ നിന്നുള്ള മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുന്‍പ് വിജിലന്‍സിന് കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയതോടെയാണ് അദ്ദേഹം നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. പമ്പയില്‍ നിന്ന് മണലെടുപ്പ് നടത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.രണ്ട് ദിവസം വാദം കേട്ട ശേഷമാണ് വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.നദികളുടെ സ്വഭാവികമായ ഒഴുക്കിനെ ബാധിക്കുന്നതും, ആഴം കുറയുന്നതും കണക്കിലെടുത്തായിരുന്നു നടപടി.

എന്നാല്‍ പമ്പയിലെ മണലെടുപ്പില്‍ ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ മണല്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ തുകക്ക് മറിച്ചു വില്‍ക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മുന്‍ ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുന്നതിന് മുന്‍പ് തിരക്കിട്ട് ഫയലില്‍ ഒപ്പ് വച്ചെന്നും, അദ്ദേഹവും സംസ്ഥാന പോലീസ് മേധാവിയും ഒരുമിച്ച് സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററില്‍ സ്ഥലത്തേക്ക് വന്നത് ദുരൂഹമാണെന്നും പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ വനം വകുപ്പിന്റെ എതിര്‍പ്പ് പരസ്യമായതോടെ പത്തനംതിട്ട കളക്ടറുടെ നടപടിക്കെതിരെയും പ്രതിപക്ഷം രംഗത്തു വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE