കടുത്ത സാമ്പത്തിക പ്രതിസന്ധി; വീണ്ടും ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ

By News Desk, Malabar News

ഇസ്‌ലാമാബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ സർക്കാർ. ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് കടം വാങ്ങാനാണ് തീരുമാനം. 2.3 ദശലക്ഷം യുഎസ്‌ ഡോളർ വായ്‌പയാണ് എടുക്കുന്നത്. 2 ദിവസത്തിനുള്ളിൽ വായ്‌പ വന്നുചേരുമെന്നാണ് പ്രതീക്ഷ. പണം ഉടൻ എത്തുമെന്ന് ധനകാര്യ മന്ത്രി മിഫ്‌താ ഇസ്‌മയിൽ അറിയിച്ചു. സാമ്പത്തിക സഹായം ഉറപ്പാക്കിയതിന് ചൈനീസ് സർക്കാരിനോട് മിഫ്‌ത നന്ദി പറഞ്ഞു.

പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ചൈനീസ് പ്രധാനമന്ത്രി ലി കെ ചിയാങ്ങുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സാമ്പത്തിക സഹായം ഉറപ്പായത്. ഇതിനിടെ ഐഎംഎഫുമായി സാമ്പത്തിക സഹായത്തിന് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് രാജ്യം. 2023 നവംബറോടെ പണം തിരിച്ചുനൽകണമെന്നാണ് വ്യവസ്‌ഥ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്‌ഥാൻ വിദേശ വിനിമയ റിസർവ് ഏറ്റവും താഴ്‌ന്ന നിലയിലാണ്. ഇതോടെ രാജ്യത്തിന്റെ സാമ്പത്തികഭാവി എന്തായി തീരും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Most Read: മഹാരാഷ്‌ട്രയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്‌ട്രീയ കള്ളക്കളി; മല്ലികാർജുൻ ഖാർഗെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE