ഗായകൻ ഇടവ ബഷീറിന്റെ സംസ്‌കാരം ഇന്ന്

By Staff Reporter, Malabar News
edava-basheer-singer

ആലപ്പുഴ: ആലപ്പുഴയിൽ ഇന്നലെ ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്‌ത ഗായകൻ ഇടവ ബഷീറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബ്ളൂ ഡയമണ്ട്സിന്റെ സുവർണ ജുബിലി ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിലായിരുന്നു ഇടവ ബഷീറിന്റെ അന്ത്യം. സ്‌റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിപാടിക്കിടയിൽ തളര്‍ന്ന് വീഴുകയായിരുന്നു. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍. സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. കൊല്ലം ക്രിസ്‍തുരാജ് ഹൈസ്‌കൂളിൽ പഠിച്ചു. പിതാവിന്റെ പേര് അബ്‌ദുൽ അസീസ്. സ്‌കൂൾ പഠനത്തിന് ശേഷം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു.

1972ൽ മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടായും ബഷീർ ഇടവ പ്രവർത്തിച്ചിട്ടുണ്ട്.

Read Also: കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE