കോവിഡ് കാലത്തിനെ ഓൺലൈൻ വഴി അതിജീവിക്കുന്ന സ്‌നേഹനബി മൗലിദ് ജല്‍സ ശ്രദ്ധേയം

By Desk Reporter, Malabar News
Maulid Jalsa_Ma'din Accademy_Malabar News
മൗലിദ് ജല്‍സയില്‍ മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാർഥികള്‍ നബി കീര്‍ത്തന പരിപാടികള്‍ അവതരിപ്പിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ ആരംഭിച്ച സ്‌നേഹ നബി മൗലിദ് ജല്‍സ ശ്രദ്ധേയമാകുന്നു. എല്ലാ ദിവസവും മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ വൈകുന്നേരം 7.30 മുതല്‍ 8.30 വരെ നടക്കുന്ന മൗലിദ് ജല്‍സയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കാളികളാകുന്നത്; ഭാരവാഹികൾ വ്യക്‌തമാക്കി.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിലാണ് മൗലിദ് ജല്‍സ നടക്കുന്നത്. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി പള്ളികളിലും മദ്രസകളിലും മത സ്‌ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈനായി മൗലിദ് ജല്‍സ സംഘടിപ്പിക്കുന്നത്.

യുവ മാപ്പിളപ്പാട്ട് ഗായകരായ ഹാഫിള് നഈം അദനി കുറ്റൂര്‍, സയ്യിദ് ആശിഖ് ബുഖാരി അല്‍ അദനി, ഹാഫിള് മുബശിര്‍ പെരിന്താറ്റിരി, ഹാഫിള് മൊയിദീൻ കുട്ടി പതിനാറുങ്ങല്‍, ഹാഫിള് മിദ്‌ലാജ്, പ്രശസ്‌ത സ്‌റ്റാർ സിംഗർ ഫെയിം അസദ് പൂക്കോട്ടൂര്‍ എന്നിവരുടെ ചിട്ടയാര്‍ന്ന മൗലിദ് പാരായണവും മദ്ഹ് ഗീതങ്ങളും പരിപാടിക്ക് മാറ്റുകൂട്ടുന്നു. പ്രത്യേകം ഡിസൈന്‍ ചെയ്‌ത്‌ സജ്ജീകരിച്ച മഅ്ദിന്‍ അക്കാദമി സ്‌റ്റുഡിയോയില്‍ നിന്നാണ് ലൈവ് ടെലികാസ്‌റ്റ്‌ ചെയ്യുന്നത്. മൗലിദ് ജല്‍സ ഒരു മാസക്കാലം നീണ്ടുനില്‍ക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

മഅ്ദിന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള 40ദിന പ്രഭാഷണങ്ങള്‍ക്കും തുടക്കമായി. എല്ലാ ദിവസവും രാവിലെ 10 മണിക്ക് മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ ഇത് സംപ്രേഷണം ചെയ്യും. പ്രമുഖരായ നാല്‍പ്പത് യുവ പ്രഭാഷകരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പരിപാടികള്‍ വീക്ഷിക്കുന്നതിന് ഈ Youtube ഉപയോഗിക്കാം.

Related News: സാന്ത്വന സദനം; നിർമ്മാണ സാമഗ്രികളൊരുക്കാൻ വാട്സാപ്പ് കൂട്ടായ്‌മകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE