ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കും; അറസ്‌റ്റ്‌ ഉടൻ

By News Desk, Malabar News
MALAPURAM DEATH NEWS
Representational Image
Ajwa Travels

കൊല്ലം: മദ്യലഹരിയിൽ 84കാരിയായ വൃദ്ധമാതാവിനെ തല്ലിച്ചതച്ച മകൻ ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പോലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്‌ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തും.

ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ  അയൽവാസിയായ വിദ്യാർഥി പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നേരത്തെയും സമാനമായ രീതിയിൽ ഇയാൾ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്‌ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്.

വീഡിയോ പുറത്ത് വന്നതോടെ ഓമനക്കുട്ടനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പോലീസിനോട് പറഞ്ഞത്. ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് മരുന്നു കഴിക്കുന്ന മകന് ആരോ മദ്യം നൽകിയതാണ് പ്രശ്‌നമായതെന്നും അമ്മ പറയുന്നു. തന്നെ തള്ളി താഴെയിടുകയും മുതുകിൽ ഇടിക്കുകയും മാത്രമാണുണ്ടായത്, മറ്റൊന്നും ചെയ്‌തില്ലെന്നും പരാതിയില്ലെന്നും ഓമന പറഞ്ഞു.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പണം ആവശ്യപ്പെട്ടാണ് ഓമനക്കുട്ടൻ അമ്മയെ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സഹോദരൻ ബാബുവിനെയും ഇയാൾ തല്ലിച്ചതച്ചിരുന്നു.

Most Read: അച്ചടക്കം ലംഘിച്ചിട്ടില്ല; നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE