എസ്എസ്‌എഫിന്റെ ഫാമിലി സാഹിത്യോൽസവം; സർഗാത്‌മക ആവിഷ്‌കാര-ആസ്വാദന വേദി

By Desk Reporter, Malabar News
SSF Family Literary Festival (Family sahithyolsav)
Ajwa Travels

മലപ്പുറം: പ്രതിസന്ധികാലത്ത് മനുഷ്യമനസുകൾ അനുഭവിക്കുന്ന സംഘർഷങ്ങളിൽ നിന്ന് പുറത്തുകടക്കാനും മനസുകളെ ഉപയോഗപ്രദമായി നിക്ഷേപിക്കാനും കഴിയുന്നഫാമിലി സാഹിത്യോൽസവ് എന്ന പരിപാടിയുമായി എസ്‌എസ്‌എഫ്.

സർഗാത്‌മക ആവിഷ്‌കാരങ്ങൾക്കും ആസ്വാദനങ്ങൾക്കും വേദിയാകുന്ന ഫാമിലി സാഹിത്യോൽസവ് വേദികൾ കുട്ടികൾക്കും മുതിർന്നവർക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലം നൽകുന്ന മാനസിക സമ്മർദ്ദങ്ങളും സങ്കീർണതകളും കെട്ടഴിക്കാനും ഒരുപരിധിവരെ അതിൽ നിന്ന് പുറത്ത് കടക്കാനും സാധ്യമാകുന്ന രീതിയിലാണ് ഫാമിലി സാഹിത്യോൽസവ് ആവിഷ്‌കരിക്കുന്നത്.

ബ്‌ളോക്, യൂണിറ്റ് സാഹിത്യോൽസവുകൾക്ക് മുന്നോടിയായാണ് ഫാമിലി സാഹിത്യോൽസവ് നടക്കുക. വീട്ടിലെ മുതിർന്ന അംഗങ്ങൾ അവരുടെ കലാ, സാഹിത്യ മൽസര ഓർമകളും ആദ്യമായി സ്‌റ്റേജിൽ കയറിയ അനുഭവങ്ങളും ഓൺലൈനായി പങ്കുവെക്കും. കുട്ടികൾ അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾക്ക് മാതാപിതാക്കൾ വിധികർത്താക്കളാകും.

മധുര പാനീയങ്ങൾ വിതരണം ചെയ്‌തും സമ്മാനങ്ങൾ നൽകിയും വീടുകളിൽ തനത്, പാരമ്പര്യ കലാവിഷ്‌കാരങ്ങളുടെ വേറിട്ട വേദികൾ സൃഷ്‌ടിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും മനസുകളെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതീതിയിലേക്ക് കൊണ്ടുവരികയാണ് ഫാമിലി സാഹിത്യോൽസവ് ലക്ഷ്യം വെക്കുന്നത്.

ജില്ലയിൽ അരലക്ഷം വീടുകളിൽ ഫാമിലി സാഹിത്യോൽസവ് നടക്കും. ഈസ്‌റ്റ് ജില്ലാ ഉൽഘാടനം കൊളത്തൂർ ദാറുൽ അബ്റാറിൽ പി അലവി സഖാഫി നിർവഹിച്ചു. ബ്‌ളോക്, യൂണിറ്റ്, സെക്‌ടർ, ഡിവിഷൻ, ജില്ല, സംസ്‌ഥാന തല മൽസരങ്ങൾ ജൂൺ 20 മുതൽ സെപ്‌തംബർ 25 വരെ കാലയളവിൽ നടക്കും സംഘാടകർ അറിയിച്ചു.

Most Read: പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE