എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിലോക്കറിലൂടെ ലഭ്യമാകും

By News Desk, Malabar News
SSLC certificate through digilocker
Representational Image
Ajwa Travels

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറിലൂടെ ലഭ്യമാകും. രേഖകള്‍ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. സംസ്ഥാന ഐടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

https://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങി ലോഗ് ഇന്‍ ചെയ്യാം. ശേഷം get more now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കാണുന്ന സ്‌ക്രീനിലെ Education എന്ന സെക്ഷനില്‍ നിന്ന് Board Of Public Examination Kerala തെരഞ്ഞെടുക്കുക. ഇവിടെ Class x school living certificate ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ നമ്പറും വര്‍ഷവും ടൈപ്പ് ചെയ്ത് കൊടുത്താല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്‌തോ പ്രിന്റ് എടുത്തോ സൂക്ഷിക്കാം.

ഡിജിലോക്കറിലൂടെ ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ പതിപ്പ് ലഭ്യമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE