‘സ്‌റ്റാർ’ മികച്ചത്; സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
STAR Malayalam Movie
Ajwa Travels

എറണാകുളം ഷേണായിസിൽ 12.15ന് സിനിമ കണ്ടശേഷമാണ് എന്റെ ഈ അഭിപ്രായം. ഞാൻ പറയുന്നു ‘സ്‌റ്റാർ’ മികച്ച ചിത്രമാണ്. ‘തിരുവാതിര’ നക്ഷത്രത്തിൽ ജനിച്ച ആർദ്രയുടെ കഥ പറയുന്ന ‘സ്‌റ്റാർ’ എന്ന സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്‌ത മനോഹര ചിത്രംകൂടിയാണ്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആർദ്രയെ ഷീലു എബ്രഹാം അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. . ആർദ്രയുടെ ഭർത്താവായി വന്ന, ജോജു ജോർജ് ജീവൻനൽകിയ റോയ് എന്ന കഥാപാത്രവും നല്ലൊരു പകർന്നാട്ടമായിരുന്നു. പൃഥ്വിരാജിന്റെ അതിഥിവേഷം പൊളിച്ചു എന്നുവേണം പറയാൻ. സംവിധായകന്റെ മികച്ച കാസ്‌റ്റിങ്ങാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

വെള്ള സാരിയുടുത്ത്, ഉച്ചത്തിൽ ചിരിച്ച്, പെട്ടെന്ന് പ്രത്യക്ഷവും അപ്രത്യക്ഷവുമാകാറുള്ള വെളുത്ത പ്രേതങ്ങളെയാണ് മലയാളികൾ ഇന്ന് വരെ കണ്ടിട്ടുള്ളത്. പക്ഷെ സ്‌റ്റാറിൽ, ഇത് വരെ നില നിന്ന് വന്ന ഇത്തരം സ്‌ഥിരം പ്രേത സങ്കൽപങ്ങളെ അടിയോടെ പിഴുതെറിയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് കാണാനാവുക. നമുക്കറിയാവുന്നത് പോലെ പേടിപ്പിക്കാൻ വേണ്ടി, ലോജിക് എന്താണെന്ന് പോലും ഓർക്കാത്ത ഒരുപറ്റം സിനിമകളുടെ കുത്തൊഴുക്കാണ് മലയാളത്തിലും തമിഴിലും ഈ അടുത്തകാലത്ത് നാം കണ്ടത്. അങ്ങനെയുള്ള ചിത്രങ്ങളെയെല്ലാം കളിയാക്കികൊണ്ട് സർക്കാസം എന്ന രീതിയിൽ വന്ന ഈ ചിത്രം ഏതൊരു തരത്തിലുള്ള ആസ്വാദകരെയും തൃപ്‌തിപെടുത്താൻ പോന്നതാണ്.

STAR Malayalam Movie _ Sheelu Abraham

ഷീലു എബ്രഹാം, ജോജു ജോർജ് കൂട്ടുകെട്ടിൽ എത്രത്തോളം ഈ സിനിമ പ്രവയോഗികമാവുമെന്ന് ഏതൊരു സിനിമാപ്രേമിയും ചിന്തിച്ചേക്കാം. എന്നാൽ എല്ലാവരുടെയും ചിന്തകൾക്കതീതമായാണ് ഷീലു എബ്രഹാം എന്ന നടി ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഓരോ ഭാവവും, നോട്ടവും പോലും വളരെ വ്യകതമായി തന്നെ പ്രേക്ഷകരിലേക്ക് പകർന്ന് നൽകാൻ ഒരു അഭിനേത്രി എന്ന നിലയിൽ ഷീലു എബ്രഹാമിന് സാധിച്ചു എന്ന് പറയാതെ വയ്യ. താരത്തിന്റെ ‘കരിയർ ബെസ്‌റ്റ്’ എന്ന് പറയാൻ മാത്രം മികച്ചൊരു ചിത്രമായി ‘സ്‌റ്റാർ’ നെ കാണാം.

Joju George and Prithviraj in STAR

സാധാരണ പ്രേക്ഷരകായ ഏതൊരാളും ആദ്യം മുതൽ അവസാനം വരെ ശ്വാസമടക്കി പിടിച്ചാണ് ഈ ചിത്രം കണ്ടിട്ടുള്ളത്. പൃഥ്വിരാജ് കടന്നു വരുന്നത് വരെ സിനിമയുടെ ഗതി പ്രേക്ഷകർക്ക് മനസിലാക്കി നൽകാതെ അവരെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. ഡോമിന്‍ ഡി സില്‍വയുടെ സംവിധാന മികവിനെ പരുക്കേൽപിക്കാൻ മാത്രം ഒന്നുംതന്നെ ഈ ചിത്രത്തിലില്ല.

മികവിന്റെ പ്രശംസയല്ലാതെ ഡോമിന്‍ ഡി സില്‍വക്ക് മറ്റെന്തു നൽകാനാണ്. ഓരോ സീനുകളും വ്യക്‌തമായി പ്രേക്ഷകരിലേക്ക് എത്തിച്ച ഛായഗ്രഹകാൻ കയ്യടി അർഹിക്കുന്നുണ്ട്. ഇതിനൊക്കെ ഒപ്പം മനോഹരമായ, മികച്ച മെലഡി ഗാനങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രവും കുടുംബ പ്രേക്ഷകരിൽ ആഴത്തിൽ ഇറങ്ങുന്ന മികച്ചൊരു കുടുംബ ചിത്രവും കൂടിയാണ് ‘സ്‌റ്റാർ’.

STAR Malayalam Movie _ Sheelu Abraham

Most Read: വായ് നിറയെ പല്ലുകളുള്ള മീൻ; അതും മനുഷ്യന്റേതിന് സമാനമായവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE