നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം; സര്‍ക്കാരിന്റെ കുറ്റസമ്മതം; പി.കെ കുഞ്ഞാലിക്കുട്ടി

By News Desk, Malabar News
Kunhalikkutti against state govt
P.K Kuhalikkutti
Ajwa Travels

മലപ്പുറം: നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം കഴിഞ്ഞ അഞ്ച് വര്‍ഷവും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്റെ കുറ്റസമ്മതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുവജനങ്ങള്‍ക്ക് ജോലി ലഭിക്കാത്തതിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോള്‍ രക്ഷയില്ലാതെയാണ് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍ എത്തിയതെന്ന് കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് നടക്കാത്തത് എങ്ങനെയാണ് നൂറ് ദിവസം കൊണ്ട് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

Read Also: കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

അഖിലേന്ത്യാ തലത്തില്‍ ബിജെപി തന്നെയാണ് മുഖ്യശത്രു എന്നതില്‍ സംശയമില്ല. അവരെ നേരിടാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് പറഞ്ഞപ്പോള്‍ സിപിഎം മാത്രമാണ് അത് അംഗീകരിക്കാത്തത് എന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ ബിജെപിയെ നേരിടാനുള്ള ശക്തി സിപിഎമ്മിന് ഇല്ലെന്നും വാക്കുകളല്ലാതെ പ്രവര്‍ത്തനം ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

യുഡിഎഫും ബിജെപിയുമാണ് കേരളത്തിലെ പ്രധാന എതിരാളി. താന്‍ പറഞ്ഞ പല കാര്യങ്ങളും മറച്ച് വെച്ച് കൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE