വിജയം ലക്ഷ്യം; പത്തനംതിട്ടയിൽ ‘മോദി’യെ ഇറക്കി ഇടതുപക്ഷം

By News Desk, Malabar News
Local Body Election pathanamthitta
Jijo Modi
Ajwa Travels

പത്തനംതിട്ട: രാഹുൽ ഗാന്ധിക്കൊപ്പം കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനൊരുങ്ങി മോദി. എന്നാൽ, ഈ മോദി മൽസരിക്കുന്നത് താമര ചിഹ്‌നത്തിലല്ല. ഇടതുപക്ഷത്തിന് വേണ്ടിയാണ് മോദി കളത്തിലിറങ്ങിയിരിക്കുന്നത്. അതിശയിക്കേണ്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്‌ഥാനാർഥിയായ ജിജോ മോദിയാണ് കക്ഷി.

പേരിലെ പ്രഭാവത്തിനപ്പുറം വോട്ടു പിടിക്കാൻ കഴിയുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ. പിഎമ്മിന്റെ (Prime Minister) ആളാണോ എന്ന് ചോദിക്കുന്നവരോട് അല്ല, സിഎമ്മിന്റെ (Chief Minister) ആളാണെന്നാണ് ജിജോ മോദിയുടെ മറുപടി. പേരിലെ മോദി കണ്ട് പ്രധാനമന്ത്രിയുടെ ആളാണെന്ന് തെറ്റിദ്ധരിച്ചവർ സെക്രട്ടറിയേറ്റിൽ വരെയുണ്ടെന്ന് ജിജോ പറയുന്നു. ബിജെപിയിലും ഇടതുപക്ഷത്തിന്റെ ‘മോദിക്ക്’ ഇഷ്‌ടക്കാരേറെയാണ്. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പേരില്‍ അറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നാണ് ജിജോയുടെ പ്രതികരണം.

Also Read:  പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

സി.പി.എം കോന്നിതാഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ജിജോ മോദി. നേരത്തെ ദൃശ്യ മാദ്ധ്യമ രംഗത്തും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE