സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

1991ൽ പദ്‌മഭൂഷണും 2007ൽ പദ്‌മവിഭൂഷണവും നൽകി രാജ്യം ആദരിച്ചിരുന്നു.

By Trainee Reporter, Malabar News
Fali S Nariman
ഫാലി എസ് നരിമാൻ
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ ഡെൽഹിയിലായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനാണ് വിടവാങ്ങിയത്. 1929 ജനുവരി പത്തിനാണ് ജനനം.

1950ൽ ബോംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്‌ത നരിമാൻ 1971 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. 1972- 1975 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു. 1999 മുതൽ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

1991ൽ പദ്‌മഭൂഷണും 2007ൽ പദ്‌മവിഭൂഷണവും നൽകി രാജ്യം ആദരിച്ചിരുന്നു. സുപ്രീം കോടതി മുൻ ജഡ്‌ജി റോഹിങ്ടൻ നരിമാൻ മകനാണ്. മകൾ: അനഹീത സ്‌പീച്ച് തെറാപ്പിസ്‌റ്റാണ്. പ്രമുഖ കെട്ടിട നിർമാതാവായിരുന്ന ദൊറാബ്‌ജി കോൺട്രാക്‌ടറുടെ കൊച്ചുമകൾ ബാപ്‌സിയാണ് ഭാര്യ.

Most Read| ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE