പെരുന്നാൾ ദിനത്തിലും എസ്‌വൈഎസ്‌ കർമരംഗത്ത്; കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചു

By Desk Reporter, Malabar News
SYS in action on Eid day; Koppam police cleaned the station
Ajwa Travels

പാലക്കാട്: ജില്ലയിലെ കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചും ഉദ്യോഗസ്‌ഥർക്ക് പെരുന്നാൾ ഭക്ഷണം നൽകിയുമാണ് ഈ പെരുന്നാൾ ദിനം എസ്‌വൈഎസ്‌ കൊപ്പം യൂണിറ്റ് ആഘോഷിച്ചത്.

സംഘടനയുടെ കൊപ്പം സോണിന് കീഴിലുള്ള ‘സാന്ത്വനം’ കോവിഡ് എമർജൻസി ടീമിന്റെ നേതൃത്വത്തിലാണ് പോലീസ് സ്‌റ്റേഷനും പരിസരവും ശുചീകരിച്ചത്. പോലീസ് സ്‌റ്റേഷൻ ശുചീകരണ പ്രവർത്തിയുടെ ഭാഗമായി കൊപ്പം ഗരീബ് നവാസ് കൾച്ചറൽ ഫൗണ്ടേഷനിൽ വെച്ചു നടന്ന പ്രാർഥനാ ചടങ്ങിന് ഉമർ മദനി വിളയൂർ നേതൃത്വം നൽകി.

മൊയ്‌തീൻകുട്ടി അൽ ഹസനി വിളയൂർ, മുഹമ്മദ് കുട്ടി അൻവരി പുലാശ്ശേരി, ബഷീർ റഹ്‌മാനി തെക്കുമല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്‌റ്റേഷനിലെ ശുചീകരണ പ്രവർത്തനത്തിന് ഹാഫിള് ഉസ്‌മാൻ വിളയൂർ, ഉമ്മർ അൽ ഹസനി മുളയങ്കാവ്, യൂസഫ് സഖാഫി വിളയൂർ, ആബിദ് സഖാഫി കരിങ്ങനാട്, സുഹൈൽ നെടുങ്ങോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

കോവിഡ് കാലത്ത് എസ്‌വൈഎസ്‌ ‘സാന്ത്വനം’ പ്രവർത്തകർ ചെയ്യുന്ന ഇത്തരം സേവനങ്ങൾ അഭിനന്ദനീയമാണെന്ന് സ്‌റ്റേഷൻ എസ്ഐ ജേക്കബ് വർഗീസ് പറഞ്ഞു. ഒരു പ്രതിഫലവും കാംക്ഷിക്കാതെ നാടിന്റെ സാഹചര്യങ്ങൾ കണ്ടറിഞ്ഞ് എസ്‌വൈഎസ്‌ ചെയ്യുന്ന ഇത്തരം മഹത്തായ സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

അഡീഷണൽ എസ്ഐ മധു, സീനിയർ സിപിഒമാരായ രാമകൃഷ്‌ണൻ, ശശികുമാർ, സജീവ്, ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത്, ത്വാഹിർ സഖാഫി ആമയൂർ, റഫീഖ് മുസ്‌ലിയാർ പ്രഭാപുരം, വാസിഹ് സഖാഫി വിളയൂർ, ജംഷീർ സഖാഫി നെടുങ്ങോട്ടൂർ, ഷബീർ കരിങ്ങനാട്, മുസ്‌തഫ സഖാഫി കൈപ്പുറം, റിയാസ് എടപ്പലം, ഉമ്മർ എടപ്പലം, ഹനീഫ് ഓടുപാറ, മുസ്‌തഫ ഓടുപാറ, ശിഹാബ് കരിങ്ങനാട്, ഹംസ അൽ മദനി തുടങ്ങിയവർ സംബന്ധിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റേഷനിലെ വിവിധ ഉദ്യോഗസ്‌ഥർക്ക് കോവിഡ് പോസിറ്റീവ് ആയ സമയത്ത് എസ്‌വൈഎസ്‌ നേതൃത്വത്തിൽ സ്‌റ്റേഷൻ സമ്പൂർണമായി അണുനശീകരണം നടത്തിയിരുന്നു.

Most Read: വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത്‌ ജയറാം രമേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE