എസ്‌വൈഎസ്‌ ജലസംരക്ഷണ ക്യാംപയിൻ; പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു

By Desk Reporter, Malabar News
SYS Water Conservation Campaign Team at Palathingal River
എസ്‌വൈഎസ്‌ പുഴ ശുചീകരണ പ്രവർത്തകർ
Ajwa Travels

മലപ്പുറം: ‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എസ്‌വൈഎസ് നടപ്പിലാക്കിവരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു. എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.

ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ അലവിക്കുട്ടി ഫൈസി എടക്കര നിർവഹിച്ചു. എസ്‌വൈഎസ്‌ സോൺ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി മൂത്തേടമാണ് അധ്യക്ഷത വഹിച്ചത്. എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രവര്‍ത്തക സമിതി അംഗം അബൂബക്കര്‍ സഖാഫി പി പാറ സന്ദേശ പ്രഭാഷണം നിർവഹിച്ചു.

ഇടി ഇബ്റാഹിം സഖാഫി, എം അബ്‌ദുറഹ്‌മാൻ, ശിഹാബുദ്ദീന്‍ സൈനി, ജസീറലി സഖാഫി, ടി ശബീറലി, മുസ്‌തഫ സഖാഫി, കെ സ്വലാഹുദ്ദീന്‍ സോഷ്യല്‍, ശുഹൈബ് ചുങ്കത്തറ, എം അബ്‌ദുൽ കരീം, മിന്‍ശാദ് അഹ്‌മദ് എന്നിവരാണ് ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകിയത്. എടക്കര സോണിലെ ഇരുന്നൂറോളം വരുന്ന സാന്ത്വനം വളണ്ടിയർമാരും ശുചീകരണത്തില്‍ പങ്കെടുത്തു.

വിഎൻ ബാപ്പുട്ടി ദാരിമി എടക്കര, കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമി, ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി വഴിക്കടവ്, ഇണ്ണി തങ്ങൾ പള്ളിപ്പടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Alavi Kutty Faizy Edakkara inaugurates the cleaning activities
അലവിക്കുട്ടി ഫൈസി എടക്കര ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം നിർവഹിക്കുന്നു

Most Read: ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE