വൻ പദ്ധതികളുമായി എസ്‌വൈഎസ്‍ ജലസംരക്ഷണ ക്യാംപയിൻ; മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി.

By Malabar Desk, Malabar News
SYS water conservation campaign at Malappuram East district
എസ്‌വൈഎസ്‍ ജല സംരക്ഷണ ക്യാംപയിൻ 'അഹമ്മദ് ദേവർ കോവിൽ' ജില്ലാതല ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തിൽ എല്ലാവർഷവും എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന ജല സംരക്ഷണ ക്യാംപയിൻ ഈ വർഷവും. മലപ്പുറം ജില്ലയിൽ സംഘടനയുടെ ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് ‘ജലമാണ് ജീവൻ’ ക്യാംപയിനിന് തുടക്കം കുറിച്ചത്.

ലോക ജലദിനത്തിൽ മഞ്ചേരി ഹികമിയ്യ കാമ്പസിൽ നടന്ന പരിപാടിയിൽ എംഎൽഎ ഉബൈദുല്ല വിശിഷ്‌ടാതിഥിയായ ചടങ്ങിൽ, അഹമ്മദ് ദേവർ കോവിൽ ജില്ലാതല ഉൽഘാടനം നിർവഹിച്ചു. കാമ്പസിന് സമീപം സ്‌ഥാപിച്ച തണ്ണീർ പന്തലിന്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു.

ജലസംരക്ഷണ ക്യാംപയിന്റെ ഭാഗമായി ജില്ലയിൽ 11 ജലാശയങ്ങളുടെ മെഗാ ശുചീകരണം, 77 പൊതു ജലാശയങ്ങളുടെ ശുചീകരണം, 700 തണ്ണീർ പന്തൽ, 25000 തണ്ണീർ കുടം, 700 വാട്ടർ ബൂത്തുകൾ, 50000 കുടുംബങ്ങളിൽ ബോധവൽക്കരണം, 77 കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണം, പോസ്‌റ്റർ പ്രദർശനം, 11 പൊതുകിണറുകളുടെ സമർപ്പണം തുടങ്ങിയ പദ്ധതികൾ അനുബന്ധമായി നടക്കും.

SYS water conservation campaign at Malappuram East district

കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ മാസ്‌റ്റർ കോഡൂർ, എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് ഹസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീൻ സഖാഫി വെട്ടത്തുർ, സിദ്ധീഖ് സഖാഫി വഴിക്കടവ്, യുടിഎം ശമീർ, മുജീബ് പള്ളിക്കൽ, കെ അബുബക്കർ സഖാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Most Read: താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE