ലക്ഷദ്വീപ്‌ വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു

By Esahaque Eswaramangalam, Chief Editor
  • Follow author on
Laksha Dweep MP Mohammed Faizal PP
Ajwa Travels

കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്​മിനിസ്​ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു വിളിക്കുന്നതിലൂടെ അവസാനിക്കുമെന്നാണ് ഞാൻ മനസിലാക്കുന്നത്; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ മലബാർ ന്യൂസിനോട് പറഞ്ഞു.

കേന്ദ്രം ഫാസിസം നടപ്പിലാക്കുന്നു, മുസ്‌ലിം സമൂഹത്തെ വേട്ടയാടുന്നു, ഇത് ഹിന്ദു മുസ്‌ലിം പ്രശ്‌നമാണ് എന്ന രീതിയിലേക്കൊന്നും വിഷയങ്ങളെ കൊണ്ടുപോകേണ്ടതില്ല. ഒരു എംപി എന്ന നിലയിൽ കഴിഞ്ഞ 7 വർഷമായി ലക്ഷദ്വീപിൽ എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. നിലവിൽ സംഭവിക്കുന്നത് പ്രഫുൽ പട്ടേൽ എന്ന വ്യക്‌തി, അദ്ദേഹത്തിന്റെ താൽപര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിൽ കച്ചവടക്കണ്ണും അഴിമതിയും ഒപ്പം അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്ര നിലപാടുകളും കടന്നു വരുന്നു. ഇതാണ് ഞങ്ങൾ നേരിടുന്ന പ്രശ്‌നം; എംപി വ്യക്‌തമാക്കി.

പൂർണ്ണ വായനയ്ക്ക്

Most Read: സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE