കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല; തോമസ് ഐസക്

By Desk Reporter, Malabar News
The Left does not want the Congress to perish; Thomas Isaac

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ടിഎം തോമസ് ഐസക്. ഇടതുപക്ഷത്തിനെതിരെ യുദ്ധ സന്നാഹമൊരുക്കുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെക്കി ഞെരുക്കുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു.

കിഫ്ബിയെ തകർക്കാൻ വലിയ ശ്രമം നടന്നു. കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല. പക്ഷേ നല്ല പ്രതിപക്ഷമാകാൻ അവർക്ക് കഴിയണം. ബിജെപിയെ എന്ത് വില കൊടുത്തും എതിർക്കും. കോവിഡ് വൈറസ് പോലെ ബിജെപി വൈറസും കേരളം പ്രതിരോധിക്കും. അവർ ഉയർന്ന് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം, ഇന്ന് നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാക് വാദമാണ് നടന്നത്. സ്വർണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്‌ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചു. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Most Read:  എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE