പയ്യന്നൂർ കോളേജ് പുതിയ കെട്ടിടോൽഘാടനം നാളെ

By Staff Reporter, Malabar News
payyanur college
Ajwa Travels

പയ്യന്നൂർ: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും. ഭരണ സമിതി പ്രസിഡണ്ട് കെ രാമചന്ദ്രൻ രാവിലെ 10.30ന് ഉൽഘാടന കർമം നിർവഹിക്കും. ചടങ്ങിൽ വെച്ച് ഗാന്ധി പ്രതിമയുടെ ശിൽപി കെകെആർ വെങ്ങരയെ ആദരിക്കും.

കോളേജ് ഓഫീസ്, പ്രിൻസിപ്പാളിന്റെ മുറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ, കോൺഫറൻസ് റൂം, ഐക്യൂ എസി റൂം, മാനേജ്മെൻറ് റൂം, ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ, ക്‌ളാസ് മുറികൾ തുടങ്ങിയവക്ക് ഇതിൽ സൗകര്യമുണ്ട്.

14 ബിരുദ പ്രോഗ്രാമുകൾ, 4 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, 3 ഗവേഷണ പ്രോഗ്രാമുകൾ എന്നിവയിലായി 1850 ലേറെ വിദ്യാർഥികളാണ് കോളേജിൽ ഉന്നത വിദ്യാഭ്യാസം നേടിവരുന്നതെന്ന് ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2007ലാണ് കോളേജിന് നാക് അംഗീകാരം ലഭിച്ചത്. തുടർന്ന് 2018ൽ പുനർ അംഗീകാരവും ലഭിച്ചു.

ഉൽഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ജോൺ ജോസഫ് തയ്യിൽ അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കെ രാമചന്ദ്രൻ, ജോൺ ജോസഫ് തയ്യിൽ, കെകെ സുരേഷ് കുമാർ, പ്രൊഫ. കെ രാജഗോപാൽ, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, കെടി സഹദുള്ള തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Malabar News: ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം; ജില്ലയിലെ കോർപറേഷൻ പരിസരത്ത് ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE