കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ കുറ്റ്യാടി പുഴയിൽ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടം ഉണ്ടായത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു ദമ്പതികൾ.
പുഴക്കരയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ റെജിലാലും ഭാര്യയും കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുകിപ്പോയ ഭാര്യയെ രക്ഷപ്പെടുത്തി. മാർച്ച് 14ആം തീയതിയായിരുന്നു ഇവരുടെ വിവാഹം.
Most Read: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ