ഗ്വാളിയർ: മധ്യപ്രദേശിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംസ്‌ഥാന സര്‍ക്കാരിന്റെ വിമാനമാണ് വ്യാഴാഴ്‌ച അപകടത്തില്‍ പെട്ടത്. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. അതേസമയം, വിമാനത്തില്‍ ഉണ്ടായിരുന്ന റെംഡെസിവിർ മരുന്ന് സുരക്ഷിതമാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട് ചെയ്‌തു.
MP govt plane carrying a stock of Remdesivir crash-landed at Gwalior airport during landing, the plane skidded off the runway a little: ASP of Gwalior Hitika Vasal
Three people including 2 pilots suffered injuries, the incident took place at around 8:50 pm: Vasal said. pic.twitter.com/VOo4cjHUXj— ANI (@ANI) May 6, 2021
ഇന്നലെ രാത്രി 8.30ഓടെ ഗ്വാളിയറിലെ മഹാരാജ്‌പുര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംസ്‌ഥാനത്ത് റെംഡെസിവിർ മരുന്നിൽ കുറവുണ്ടായതിനെ തുടർന്നാണ് മരുന്ന് എത്തിക്കുന്നതിനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്.
Also Read: സർക്കാരിനെ അട്ടിമറിക്കാൻ സുകുമാരൻ നായർ കൂട്ടുനിന്നു; എ വിജയരാഘവൻ