ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ജലാശയത്തിൽ മീൻ പിടിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്.
തുടർന്ന് ഇവർ കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തലയോട്ടിക്ക് ഏറെക്കാലത്തെ പഴക്കം ഉള്ളതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലാശയത്തിൽ എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടി പരിശോധനക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read: നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ മാത്രം ആണവായുധങ്ങൾ പ്രയോഗിക്കും; റഷ്യ