രാജ്യത്ത് വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം

By Team Member, Malabar News
vaccine

ന്യൂഡെൽഹി : പ്രധാനമന്ത്രി രാജ്യത്ത് ആഹ്വാനം ചെയ്‌ത വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം. രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വാക്‌സിൻ ഉൽസവത്തിന് ആഹ്വാനം ചെയ്‌തത്‌. വാക്‌സിൻ ഉൽസവത്തിന്റെ ഭാഗമായി അർഹരായ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

സര്‍ക്കാര്‍, സ്വകാര്യ സ്‌ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്‌സിൻ നല്‍കാന്‍ നിര്‍ദേശം നൽകി. അതേസമയം തന്നെ മരുന്നിന് ക്ഷാമം നേരിടുന്നതിനാല്‍ പല സംസ്‌ഥാനങ്ങളും ബുധനാഴ്‌ച വരെ നീളുന്ന വാക്‌സിൻ ഉൽസവം നടത്താനാകുമോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

നിലവിൽ രാജ്യത്ത് പ്രതിദിന രോഗബാധ ക്രമാതീതമായി ഉയരുകയാണ്. ഒരു ലക്ഷത്തിന് മുകളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ പ്രതിദിന രോഗബാധ. അതിനാൽ തന്നെ രോഗവ്യാപനം കുറക്കുന്നതിന് വേണ്ടി വാക്‌സിൻ വിതരണം വേഗത്തിലാക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും നടന്നു വരികയാണ്.

Read also : ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി ആർബിഐ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE