മുടികൊഴിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

By News Bureau, Malabar News
Ajwa Travels

മുടികൊഴിച്ചിൽ ഇന്ന് പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ അഭാവം മുടികൊഴിച്ചിലിന് കാരണമാകുന്നതായി വിദഗ്‌ധർ പറയുന്നു.

മുടിയുടെ ആരോഗ്യം നിർണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഭക്ഷണക്രമം ഇതിൽ ഏറ്റവും പ്രധാനമാണ്. മുടിയുടെ ആരോ​ഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മാമ്പഴം

മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ മുടിയെ ഈർപ്പമുള്ളതാക്കും. അതേസമയം വിറ്റാമിൻ സിയും ഇയും കാൽസ്യവും ഫോളേറ്റും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു. മാമ്പഴത്തിൽ കാണപ്പെടുന്ന പെക്റ്റിൻ ആരോഗ്യകരമായ തലയോട്ടിക്ക് മികച്ചതായി കണക്കാക്കപ്പെടുന്നു.

തെെര്

മുടിയുടെ ആരോഗ്യം നിലനിർത്താൻ തൈര് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു, തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ തലയോട്ടിയിലേക്കുള്ള രക്‌തയോട്ടം ഉത്തേജിപ്പിക്കാൻ തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 5 സഹായിക്കും.

ബെറിപ്പഴങ്ങൾ

ഇവയിലെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും മുടിയുടെ കേടുപാടുകൾ തടയുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. സ്‌ട്രോബെറി, ബ്ളൂബെറി, റാസ്ബെറി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൽസ്യം

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണമാണ് മൽസ്യം. ഒമേഗ 3 ഫാറ്റി ആസിഡുകൾ തലയോട്ടിയിലെ കോശങ്ങളെ പോഷിപ്പിക്കുന്നു. ഇവ മുടിയെ കരുത്തുറ്റതാക്കുകയും ചെയ്യുന്നു.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Most Read: രമേഷ് പിഷാരടി നായകനാകുന്ന ‘നോ വേ ഔട്’; ട്രെയ്‌ലർ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE